കായികം

സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടി നിന്നില്ല, നേരിട്ടിറങ്ങി; ക്യാമറയ്ക്ക് നേരേയും മുഖം തിരിച്ച് അനസ്‌

സമകാലിക മലയാളം ഡെസ്ക്

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രളയ ദുരിതത്തില്‍ സ്വന്തം നാട്ടുകാര്‍ക്കായി കൈത്താങ്ങ് തേടി അനസ് എടത്തൊടിക്കയെ കാണില്ല. അനസിനെ കാണണം എങ്കില്‍ പ്രളയം പരന്നൊഴുകിയ മലപ്പുറം ജില്ലയിലെ വീടുകളുടെ ശുചീകരണ യജ്ഞത്തില്‍ ഏര്‍പ്പെട്ടവരിലേക്ക് നോക്കണം. ക്യാമറയ്ക്ക് പോലും മുഖം കൊടുക്കാതെ ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ് ഇന്ത്യന്‍ പ്രതിരോധ നിര താരം. 

മലപ്പുറം ജില്ലയിലെ വാഴക്കാട് വാലിപ്പുഴ, പരപ്പത്ത് എന്നീ പ്രദേശങ്ങളിലാണ് അനസ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം കൂടിയത്. ദേഹത്താകെ ചെളിയും അഴുക്കുമായി നില്‍ക്കുന്ന അനസിനെ ക്യാമറയിലാക്കാന്‍ പ്രദേശവാസികള്‍ ശ്രമിക്കുമ്പോഴും മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറുകയാണ് അനസ്. 

വീട് വൃത്തിയാക്കാന്‍ ഇറങ്ങിയ അനസിന്റെ ഫോട്ടോയും വീഡിയോയും ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി