കായികം

ഗെയിലിന് അതേനാണയത്തില്‍ മറുപടി; പരമ്പര തൂത്തൂവാരി; കൊഹ്‌ലിക്ക് 43 സെഞ്ച്വുറി

സമകാലിക മലയാളം ഡെസ്ക്


പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സിലൂടെ വെസ്റ്റ് ഇന്‍ഡിസീനെതിരായ ഏകദിനപരമ്പര ഇന്ത്യക്ക്. മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വുറി നേടി. പരമ്പരയിലെ കൊഹ്‌ലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വുറിയാണ്

ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എടുത്തു. റിവൈസ് ചെയ്ത് ഇന്ത്യ നേടേണ്ട സ്‌കോറാണ് 255. 99 പന്തുകളില്‍ നിന്നും 14 ബൗണ്ടറികള്‍ ഉള്‍പ്പടെ കൊഹ്ലി നേടിയ അപരാജിതമായ 114 റണ്‍സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. കേദാര്‍ ജാഥവ് 19 റണ്‍സുമായി പുറത്താവാതെ നിന്നു.

രണ്ടാം ഓവറില്‍ തന്നെ റണ്‍ ഔട്ടിലുടെ രോഹിത്തിനെ(10) ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. 36 റണ്‍സ് എടുത്ത ധവാന്റെ വിക്കറ്റ് ഫാബിയന്‍ അലന്‍ വീഴ്ത്തി. പിന്നീട് വന്ന പന്ത് റണ്‍സൊന്നുമെടുക്കാതെ ഫാബിയന്‍ അലന്റെ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ശ്രേയസ് അയ്യരോടൊപ്പമാണ് (65) കൊഹ്ലി ഇന്ത്യന്‍ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയത്. 41 പന്തില്‍ 5 സിക്‌സറുളും 3 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസ്സിന്റെ ഇന്നിംഗ്‌സ്.

ഏകദിനപരമ്പരയിലെ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ക്യാപ്റ്റന്‍ കൊഹ്ലിയും സംഘവും ഈ ഏകദിന പരമ്പരയും സ്വന്തമാക്കുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് നിരയില്‍ ഫാബിയന്‍ അലന്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രേയസ്സ് അയ്യറുടെ വിക്കറ്റെടുത്തത് കെമാര്‍ റോച് ആണ്. വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരെല്ലാം കൊഹ്ലിയുടേയും സംഘത്തിന്റെയും ചൂടറിഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍സ് ക്രിസ് ഗെയ്‌ലും ലെവിസും തമ്മിലുള്ള 115 റണ്‍സ് ഓപ്പണിംഗ് പാര്‍ട്ട്ണര്‍ഷിപ്പാണ് കരീബിയന്‍സിന് തുണയായത്. 41 പന്തുകളില്‍ 5 സിക്‌സറുകളും 8 ബൗണ്ടറിയുമടക്കം 72 റണ്‍സാണ് ഗെയ്‌ല് നേടിയത്. ലെവിസ് 43 റണ്‍സ് 29 പന്തുകളിലും നേടി. ഗെയ്‌ലിനെ ഖലീല്‍ അഹമ്മദും ലെവിസിന്റെ വിക്കറ്റ് ചഹലും വീഴ്ത്തി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി