കായികം

തുടരെ നിരാശപ്പെടുത്തുന്നുത് കാണുന്നില്ലേ? സഞ്ജുവിന് അവസരം നല്‍കണം; പന്ത് ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

വിന്‍ഡിസിനെതിരായ മൂന്നാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായതിന് പിന്നാലെ യുവതാരം റിഷഭ് പന്തിനെതിരെ ആരാധകര്‍. കിട്ടിയ രണ്ട്‌ അവസരങ്ങള്‍ ശ്രേയസ് അയ്യര്‍ പ്രയോജനപ്പെടുത്തുമ്പോള്‍ റിഷഭ് പന്ത് തുടരെ പരാജയമാവുന്നതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. 

നേരിട്ട ആദ്യ പന്തില്‍ തന്നെ പന്തിനെ ഫാബിയന്‍ അലന്‍ വീഴ്ത്തി. ലെഗ് സൈഡിലേക്ക് കളിക്കാനുള്ള പന്തിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. എന്താണ് അവിടെ പന്ത് കളിക്കാന്‍ ഉദ്ദേശിച്ചത് എന്ന് പോലും വ്യക്തമായിരുന്നില്ല. നായകന്‍ കോഹ് ലിയുടെ മുഖത്തും ആ നിമിഷം നിരാശ വ്യക്തമായിരുന്നു. 

വിന്‍ഡിസിനെതിരായ ട്വന്റി20 പരമ്പരയില്‍ ആദ്യ രണ്ട് ട്വന്റി20യില്‍ പരാജയപ്പെട്ട പന്ത് മൂന്നാം ട്വന്റി20യില്‍ തിരിച്ചു വന്നാണ് പിടിച്ചു നിന്നത്. എന്നാല്‍ ഏകദിന പരമ്പരയില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച രണ്ട് ഇന്നിങ്‌സിലും പന്ത് നിരാശപ്പെടുത്തി. 12ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ ധവാന്‍ മടങ്ങിയതിന് പിന്നാലെ അതേ ഓവറിലെ നാലാം പന്തില്‍ പന്തും കൂടാരം കയറുകയായിരുന്നു. 

എന്നാല്‍, പന്ത് മടങ്ങിയതിന് പിന്നാലെ എത്തിയ ശ്രേയസ് വീണ്ടും കോഹ് ലിക്കൊപ്പം ചേര്‍ന്ന് നിര്‍ണായക കൂട്ടുകെട്ട് തീര്‍ത്തു. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി കൂട്ടുകെട്ടാണ് കോഹ് ലിക്കൊപ്പം ചേര്‍ന്ന് ശ്രേയസ് തീര്‍ത്തത്. 41 പന്തില്‍ നിന്ന് മൂന്ന് ഫോറും 5 സിക്‌സും പറത്തിയാണ് ശ്രേയസ് മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം