കായികം

കളിക്കിടയില്‍ തലയില്‍ പന്തുകൊണ്ട് പരിക്കേറ്റ അമ്പയര്‍ മരിച്ചു, മരണം ഒരുമാസത്തോളം കോമയില്‍ കിടന്ന ശേഷം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിക്കറ്റ് മത്സരത്തിന് ഇടയില്‍ തലയില്‍ പന്തുകൊണ്ട് കോമയിലായിരുന്ന അമ്പയര്‍ മരിച്ചു. ജോണ്‍ വില്യംസ്(80) ആണ് മരിച്ചത്. ജൂലൈ 13ന് ആണ് ക്രിക്കറ്റ് മത്സരത്തിന് ഇടയില്‍ വില്യംസിന് പരിക്കേല്‍ക്കുന്നത്. 

ഒരു മാസത്തോളം കോമയില്‍ കിടന്നതിന് ശേഷമാണ് മരണം. പെബ്രോക്-നര്‍ബെത് സെക്കന്‍ഡ് ഡിവിഷന്‍ മത്സരം നിയന്ത്രിക്കവെയാണ് പന്ത് തലയില്‍ കൊണ്ട് അപകടമുണ്ടായത്. കാര്‍ഡിഫിലെ ആശുപത്രിയിലും, ഹവര്‍ഫോര്‍ഡ് വെസ്റ്റിലെ ആശുപത്രിയിലും വില്യംസിനെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

80ാം വയസിലും അമ്പയറായി നില്‍ക്കാന്‍ മനസ് കാണിച്ച വില്യംസിനെ തേടി ഇങ്ങനെയൊരു അപകടം വന്നതിന്റെ സങ്കടമാണ് സെക്കന്‍ഡ് ഡിവിഷന്‍ ക്രിക്കറ്റ് ടീമുകള്‍ പങ്കുവയ്ക്കുന്നത്. ജോണ്‍ വില്യംസിന്റെ മരണ വിവരം പെബ്രോഷയര്‍ ക്രിക്കറ്റാണ് സ്ഥിരീകരിച്ചത്. 

ക്രിക്കറ്റിന് വേണ്ടി ഒരുപാട് സമയം നീക്കിവയ്ക്കാന്‍ തയ്യാറായ മനുഷ്യനാണ് അദ്ദേഹം എന്നായിരുന്നു വില്യംസിനൊപ്പം മത്സരം നിയന്ത്രിച്ച രണ്ടാമത്തെ അമ്പയര്‍ പറഞ്ഞത്. വില്യംസിനെ പോലെ അധികം മനുഷ്യരുണ്ടാവില്ലെന്നും, അദ്ദേഹത്തിന് ഈ സംഭവിച്ചത് വലിയ ആഘാതമാണ് തങ്ങള്‍ക്കേല്‍പ്പിച്ചിരിക്കുന്നതെന്നും നര്‍ബെര്‍ത് ക്രിക്കറ്റ് ക്ലബിലെ അമ്പയര്‍ റോബര്‍ട്ട് സൈമണ്‍സ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്