കായികം

ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ മാനുവല്‍ ഫ്രഡറിക്കിന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ധ്യാന്‍ചന്ദ് പുരസ്‌കാരം മലയാളിയായ മാനുവല്‍ ഫ്രഡറിക്കിന്. 1972 ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്ന കണ്ണൂര്‍ സ്വദേശിയെ തേടിയാണ് ഇന്ത്യന്‍ കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം എത്തുന്നത്. 

ഇന്ത്യയ്ക്ക് വേണ്ടി 21 രാജ്യാന്തര മത്സരങ്ങളില്‍ ഫ്രഡറിക്ക് ഗോള്‍ വല കാത്തു. വിദഗ്ധ സമിതി മാനുവല്‍ ഫ്രഡറിക്കിന്റെ പേര് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തു. ഹോക്കിയില്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഒരേയൊരു മലയാളി താരമാണ് മാനുവല്‍. 

1971-78 കാലയളവിലാണ് ഫ്രഡറിക്ക് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. 1971ലെ ബാഴ്‌സലോണ ലോകകപ്പിലും, 1978 ബ്യൂണസ് ഐറിസ് ലോകകപ്പിലും, 1974ലെ തെഹ് റാന്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയ്ക്ക് വേണ്ടി ഫ്രഡറിക്ക് ഇറങ്ങി. ഇന്ത്യന്‍ സൈന്യത്തിലും ഫ്രഡറിക്ക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍