കായികം

കശ്മീരില്‍ നിന്ന് ധോനി തിരിച്ചെത്തി, ഇനി ഡാഡി ഡ്യൂട്ടി, ഡല്‍ഹിയില്‍ കാത്തിരുന്ന് സിവ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സൈനിക സേവനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോനി മടങ്ങി. ന്യൂഡല്‍ഹിയിലെത്തിയ ധോനിയെ കാത്ത് ഭാര്യ സാക്ഷിയും മകള്‍ സിവയുമുണ്ടായി. ജൂലൈ 31നാണ് ധോനി സൈനിക സേവനത്തിനായി കശ്മീരിലെത്തിയത്. 

വിക്ടര്‍ ഫോഴ്‌സിന്റെ ഭാഗമായി കശ്മീര്‍ താഴ് വരയില്‍ പെട്രോളിങ്, ഗാര്‍ഡ് ആന്‍ഡ് പോസ്റ്റ് ഡ്യൂട്ടിയുടെ ചുമതലകള്‍ ധോനി വഹിച്ചു. ലഡാക്കിലാണ് സൈന്യത്തിനൊപ്പം ധോനി സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ലഡാക്കില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിക്കുമെന്ന ഉറപ്പ് ധോനി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

സൈന്യത്തിനൊപ്പം ചിലവഴിച്ച സമയങ്ങളിലെ ധോനിയുടെ വീഡിയോയും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ധോനിയുടെ ദൃശ്യങ്ങളായിരുന്നു ഏറ്റവും ഒടുവില്‍ ആരാധകര്‍ക്ക് മുന്‍പിലേക്കെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്