കായികം

അതിവേഗം, അനായാസം; തുടര്‍ച്ചയായി മൂന്നാം തവണയും സിന്ധു ലോക ബാഡ്മിന്റണിന്റെ ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

ബാസല്‍: ഇന്ത്യന്‍ സെന്‍സേഷന്‍ പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ നാലാം സീഡ് ചൈനയുടെ ചെന്‍ യു ഫെയിയെ കീഴടക്കിയാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് സിന്ധു ഫൈനലിലെത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും തോല്‍വിയായിരുന്നു ഫലം. ഇത്തവണ കിരീടം നേടമെന്ന പ്രതീക്ഷയിലാണ് താരം. 

ഏറെക്കുറെ ഏകപക്ഷീയമായ വനിതാ വിഭാഗം സെമിയില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് അഞ്ചാം സീഡായ സിന്ധു വിജയം പിടിച്ചത്. സ്‌കോര്‍: 21- 7, 21- 14. മത്സരം 40 മിനിറ്റാണ് നീണ്ടത്. ആദ്യ സെറ്റ് അനായാസം സിന്ധു പിടിച്ചെടുത്തപ്പോള്‍ രണ്ടാം ഗെയിമിലാണ് ചൈനീസ് താരം പൊരുതാനുള്ള ആര്‍ജവം കാണിച്ചത്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ഫോം വിടാതെ കാത്ത സിന്ധു വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പാക്കുകയായിരുന്നു. 

മികച്ച റാലികളോടെയാണ് ഫെയി രണ്ടാം ഗെയിമില്‍ തിരിച്ചുവരാന്‍ ശ്രമിച്ചത്. സിന്ധുവിന്റെ പിഴവുകള്‍ തുടക്കത്തില്‍ ചൈനീസ് താരം അനുകൂലമാക്കി മാറ്റിയെങ്കിലും പോരാട്ട വീര്യം അവസാന വരെ നിലനിര്‍ത്താന്‍ ഫെയിക്കായില്ല.

നൊസോമി ഒകുഹാര, രത്ചനോക് ഇന്‍ഡനോണ്‍ എന്നിവരിലൊരാളാകും ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല