കായികം

ഗോളടിക്കാന്‍ പുതിയ തട്ടകം; സികെ വിനീത് ജംഷഡ്പുര്‍ എഫ്‌സിക്കായി പന്ത് തട്ടും

സമകാലിക മലയാളം ഡെസ്ക്

ജംഷഡ്പുര്‍: മലയാളി താരം സികെ വിനീത് ഇനി ജംഷഡ്പുര്‍ എഫ്‌സിക്കായി പന്ത് തട്ടും. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിനീത് കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വച്ച് ചെന്നൈയിന്‍ എഫ്‌സിയിലേക്ക് മാറിയിരുന്നു. വായ്പാടിസ്ഥാനത്തിലായിരുന്നു വിനീത് ചെന്നൈ ടീമിലേക്കെത്തിയത്. കരാര്‍ അവസാനിച്ചതോടെയാണ് വിനീത് പുതിയ തട്ടകം തിരഞ്ഞെടുത്തത്. 

ജംഷദ്പൂര്‍ എഫ് സിയുമായി ഒരു വര്‍ഷത്തെ കരറിലാണ് സി കെ വിനീത് ഒപ്പു വച്ചത്. വിനീതിന്റെ വരവ് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുത്ത ഐഎസ്എല്‍ സീസണില്‍ താരം ജംഷഡ്പുരിനായി കളത്തിലിറങ്ങും. 

ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് വിനീത്. ചെന്നൈയിനില്‍ കുറച്ച് കാലമേ കളിച്ചുള്ളൂ എങ്കിലും അവിടെയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചു. ആരാധകരുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിനീത് ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്