കായികം

അന്തരിച്ച മുന്‍ മുഖ്യമന്ത്രിക്ക് ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് ഗാംഗുലി; കിളി പോയോയെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അബദ്ധങ്ങള്‍ പിണയുക സ്വാഭാവികമാണ്. അങ്ങനെയൊരു അബദ്ധം ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കും സംഭവിച്ചു. അന്തരിച്ച ഹരിയാന മുന്‍ മുഖ്യമന്ത്രിക്ക് നല്ല ആരോഗ്യം നേരുകയായിരുന്നു ഗാംഗുലി. 

ഹരിയാന മുന്‍ മുഖ്യമന്ത്രി ബന്‍സി ലാലിന്റെ 92ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരവര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ഹരിയാന ട്വീറ്റ്‌സ് എന്ന അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ്. 2006ലാണ് ബന്‍സി ലാല്‍ അന്തരിച്ചത്. എന്നാല്‍, ഇവിടെ ഗാംഗുലിക്ക് പിഴച്ചു. ഗുഡ് ഹെല്‍ത്ത് എന്ന് പറഞ്ഞ് ആശംസ നേര്‍ന്നാണ് ഈ ട്വീറ്റിന് ഗാംഗുലി റിപ്ലേ കൊടുത്തത്. 

ഗാംഗുലിക്ക് പറ്റിയ പിഴവ് ആരാധകരുടെ ശ്രദ്ധയിലേക്ക് വേഗമെത്തി. സംഭവം മനസിലായതോടെ തന്നെ ഗാംഗുലി റിപ്ലേ ഡിലീറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും ആരാധകര്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് കൈക്കലാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ