കായികം

ഒരു നിഗൂഢതയുമില്ല, ഇത് കണ്ടാല്‍ മനസിലാവും, എത്രമാത്രം സിന്ധു വിയര്‍പ്പൊഴുക്കുന്നു എന്ന്

സമകാലിക മലയാളം ഡെസ്ക്

ലോക ചാമ്പ്യനായി രാജ്യത്തിന് അഭിമാനമായി മാറിയ സിന്ധുവാണ് രണ്ട് ദിവസമായി നിറഞ്ഞു നില്‍ക്കുന്നത്. പ്രധാനമന്ത്രി മുതല്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ സിന്ധുവിനെ പ്രശംസ കൊണ്ട് മൂടുന്നു. എന്നാല്‍, ഒറ്റ രാത്രികൊണ്ട് ചാമ്പ്യനാവുകയല്ല സിന്ധു. രാജ്യത്തിനാകെ മാതൃക തീര്‍ത്ത സിന്ധു നില്‍ക്കുമ്പോള്‍ ഈ നേട്ടത്തിലേക്കെത്താന്‍ എത്രമാത്രം വിയര്‍പ്പൊഴുക്കിയിട്ടുണ്ട് താരം എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തു വരുന്നത്. 

ലോകത്തിന്റെ നെറുകയിലേക്ക് എത്തുന്നതിന് മുന്‍പ്, ആരാലും അറിയാതെ, എത്രമാത്രം കഠിനാധ്വാനം സിന്ധുവില്‍ നിന്നുണ്ടായി എന്ന് തെളിയിക്കുന്ന വീഡിയോയുമായി എത്തുകയാണ് വ്യവസായിയായ ആനന്ദ് മഹീന്ദ്ര. ഈ വീഡിയോ കണ്ട് തന്നെ ഞാന്‍ ക്ഷീണിച്ചു പോയി. ഇത് കണ്ടാല്‍ മനസിലാവും, സിന്ധു ലോകചാമ്പ്യനായതിന് പിന്നില്‍ ഒരു നിഗൂഡതയും ഇല്ല. വളര്‍ന്നു വരുന്ന ഇന്ത്യന്‍ കായിക തലമുറയെല്ലാം സിന്ധുവിനെ പിന്തുടരും, ഉയരത്തിലേക്ക് എത്തുന്നതിന് വേണ്ട സമര്‍പ്പണത്തില്‍ നിന്ന് പിന്നോട്ട് പോവില്ല, ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനായി സുചിത്ര ബാഡ്മിന്റണ്‍ അക്കാദമിയിലാണ് സിന്ധു പരിശീലനം നടത്തിയത്. ലോക ചാമ്പ്യനായതിന് പിന്നാലെ, കഠിന പ്രയത്‌നം നടത്തുന്ന സിന്ധുവിന്റെ വീഡിയോ അക്കാദമി പങ്കുവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്