കായികം

മെസിക്ക് ഒരു മാസത്തോളം കളിക്കാനാവില്ല, ബാഴ്‌സയ്ക്ക് പ്രഹരം

സമകാലിക മലയാളം ഡെസ്ക്

രിക്കില്‍ നിന്നും മുക്തനാവാത്തതിനെ തുടര്‍ന്ന് മെസിക്ക് ഒരു മാസത്തോളം വിശ്രമം വേണ്ടിവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കവെ നേരിട്ട പരിക്കാണ് മെസിയെ ഇപ്പോഴും അലട്ടുന്നത്. 

കഴിഞ്ഞ ദിവസം ഫിറ്റ്‌നസ് പരിശോധനയ്ക്കിടയില്‍ മെസിക്ക് വീണ്ടും അസ്വസ്ഥത നേരിട്ടതോടെയാണ് ബാഴ്‌സയ്ക്ക് ആശങ്കയാവുന്ന വാര്‍ത്ത വരുന്നത്. ഇതോടെ ലാ ലീഗയിലെ ബാഴ്‌സയുടെ ഒസാസുനയ്‌ക്കെതിരായ മത്സരം മെസിക്ക് നഷ്ടപ്പെടുമെന്ന് ഉറപ്പായി. ശനിയാഴ്ചയാണ് മത്സരം. ബാഴ്‌സ ഫിസിയോമാരുടെ നിരീക്ഷണത്തിലാണ് മെസി എങ്കിലും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഇനിയും സമയം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. 

ആഗസ്റ്റ് അഞ്ചിന് ബാഴ്‌സയ്‌ക്കൊപ്പം ചേര്‍ന്നതിന് ശേഷം രണ്ട് പരിശീലന സെഷനില്‍ മാത്രമാണ് മെസി ഒപ്പം ചേര്‍ന്നത്. സെപ്തംബര്‍ 14ന് വലെന്‍സിയയ്‌ക്കെതിരായ മത്സരത്തിലേക്ക് മെസിയെ എത്തിക്കാനാവും ബാഴ്‌സ ലക്ഷ്യമിടുന്നത്. പരിക്ക് പൂര്‍ണമായും ഭേദമാവുന്നത് വരെ കാത്തിരിക്കുമെന്ന് പരിശീലകന്‍ വാല്‍വര്‍ദെ ബെറ്റിസിനെതിരായ മത്സരത്തിന് ശേഷം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ