കായികം

കശ്മീരില്‍ ധോനി സ്ഥിരതാമസമാക്കിയോ? സഞ്ജുവിന് വഴി തെളിയുക ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ധോനിയെ ഉള്‍പ്പെടുത്താതിരുന്നതിന് എതിരെ ആരാധകര്‍. ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ധോനി അറിയിച്ചതായാണ് ധോനിയെ മാറ്റി നിര്‍ത്തുന്നതിന് കാരണമായി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നത്. 

ബംഗ്ലാദേശിനെതിരായി ഡിസംബറില്‍ നടക്കുന്ന ഏകദിന പരമ്പര വരെ ധോനി ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി ഇറങ്ങില്ലെന്നാണ് ഇതോടെ വ്യക്തമാവുന്നത്. ഡിസംബറില്‍ മാത്രമാണ് ഇന്ത്യയ്ക്കിനി ഏകദിനം. എന്നാല്‍, സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും ധോനിയെ മാറ്റി നിര്‍ത്തിയത് ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ തയ്യാറല്ല. 

ധോനി സ്ഥിരമായി കശ്മീരിലേക്ക് മാറിയോ എന്നെല്ലാമാണ് ആരാധകരുടെ പരിഹാസ ചോദ്യങ്ങള്‍. ധോനി ഒരിക്കല്‍ കൂടി ടീമില്‍ നിന്നും വിട്ടുനിന്നിരിക്കുന്നു, ഈ സമയം പാക് അധീന കശ്മീര്‍ പിടിച്ചെടുക്കാനാണോ അമിത് ഷായുടെ പ്ലാന്‍ എന്നെല്ലാമുള്ള ട്രോളുമായും ആരാധകരെത്തുന്നു. വിന്‍ഡിസ് പര്യടനത്തില്‍ നിന്ന് ധോനി വിട്ടുനിന്ന സമയമായിരുന്നു ജമ്മുകശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ രണ്ടായി വിഭജിക്കുന്നത്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലും യുവതാരം റിഷഭ് പന്ത് നിരാശപ്പെടുത്തിയാല്‍ ധോനിയെ ടീമിലേക്ക് എത്തിക്കണം എന്ന മുറവിളികള്‍ ശക്തമാവും. പന്ത് പരാജയപ്പെട്ടാല്‍ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരിലേക്കാണ് സെലക്ടര്‍മാരുടെ ശ്രദ്ധ എത്തുക. സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ മികച്ച കളി പുറത്തെടുത്താല്‍ സഞ്ജുവിന്റെ സാധ്യതകള്‍ തെളിയും. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജു ഇടംപിടിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി