കായികം

ഇനിയും ഈ മൃഗീയതകള്‍ തുടരാന്‍ അനുവദിക്കരുത്; തെലങ്കാനയില്‍ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

തെലങ്കാനയില്‍ ക്രൂര പീഡനത്തിനിരയായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും. നായകന്‍ കോഹ് ലി, ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി എത്തുന്നത്. 

സമൂഹം മുന്നോട്ട് വരികയും, മൃഗീയമായ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയുമാണ് വേണ്ടതെന്നും കോഹ് ലി ട്വീറ്റ് ചെയ്തു. അത്യന്തം വേദനിപ്പിക്കുന്നതാണ് അവിടെ സംഭവിച്ചതെന്നും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും ശിഖര്‍ ധവാന്‍ പറഞ്ഞു. 

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നാല് പേര്‍ ചേര്‍ന്ന് ഷംഷാബാദില്‍ വെച്ച് ഇരുപത്തിയാറുകാരിയായ ഡോക്ടറെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. യുവതിയുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറാക്കുകയും, ഇത് ശരിയാക്കി നല്‍കാം എന്ന് പറഞ്ഞ് സഹായം വാഗ്ദാനം ചെയ്തിട്ട്  ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്