കായികം

കിരീടം കാക്കാന്‍ ഇന്ത്യ ; പ്രിയം ഗാര്‍ഗ് നായകന്‍, യശസ്വി ജയ്‌സ്‌വാളും ടീമില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ : അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ പ്രിയം ഗാര്‍ഗ് ഇന്ത്യയെ നയിക്കും. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയില്‍ ജനുവരി 17 മുതല്‍ ഫെബ്രുവരി 9 വരെയാണ് ടൂര്‍ണമെന്റ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ താരമാണ് പ്രിയം ഗാര്‍ഗ്. കഴിഞ്ഞ ദേവ്ദര്‍ ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പായ ഇന്ത്യ സിയ്ക്ക് വേണ്ടി ഫൈനലില്‍ പ്രിയം 74 റണ്‍സ് അടിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ധ്രുവ് ചന്ദ് ജുറല്‍ ആണ് ഉപനായകന്‍. ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനായ യശസ്വി ജയ്‌സ്‌വാളും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

അണ്ടര്‍ 19 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ഗ്രൂപ്പ് എയില്‍ ന്യൂസിലന്‍ഡ്, ശ്രീലങ്ക, നവാഗതരായ ജപ്പാന്‍ എന്നിവരാണ് ഇന്ത്യയ്‌ക്കൊപ്പമുള്ളത്. ഓരോഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് യോഗ്യ നേടും. 2018 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി