കായികം

ഗൗതം ഗംഭീര്‍ ഐപിഎല്‍ ടീമിന്റെ സഹ ഉടമയാവുന്നു, മുതല്‍മുടക്കുന്നത് 100 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തന്റെ മുന്‍ ക്ലബിന്റെ ഉടമയാവാന്‍ ഒരുങ്ങി ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ ഉടമയാവും മുന്‍ ഡല്‍ഹി നായകന്‍ എന്നാണ് റിപ്പോര്‍ട്ട്. 

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 50 ശതമാനം ഓഹരി ജിഎംആര്‍ ഗ്രൂപ്പിനും, ബാക്കി 50 ശതമാനം ഓഹരി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനുമാണ്. ജിഎംആര്‍ ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചകളില്‍ ഓഹരി കൈമാറ്റം സംബന്ധിച്ച തീരുമാനമായതായും, ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെ അനുമതി മാത്രമാണ് ഗംഭീറിന് ഇനി വേണ്ടതെന്നുമാണ് സൂചന. 

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 10 ശതമാനം ഓഹരിയാണ് ഗംഭീര്‍ ജിഎംആറില്‍ നിന്ന് ലക്ഷ്യം വെക്കുന്നത്. ഇതിനായി ഇന്ത്യന്‍ മുന്‍ താരത്തിന് നല്‍കേണ്ടി വരുന്നത് 100 കോടി രൂപയും. കഴിഞ്ഞ വര്‍ഷമാണ് 550 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 50 ശതമാനം ഓഹരി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് സ്വന്തമാക്കിയത്. 

ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്നും ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന് ടീമിന്റെ പേര് മാറ്റിയതും ജെഎസ്ഡബ്ല്യു ഗ്രൂപ്പാണ്. ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ സീസണില്‍ ഡല്‍ഹി മികവ് കാട്ടിയിരുന്നു. മൂന്നാം സ്ഥാനത്താണ് യുവതാരങ്ങളുടെ മികവില്‍ അവരെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്