കായികം

പിങ്ക് ബോളില്‍ കളിക്കാന്‍ ആര്‍ത്തി? ഒന്നില്‍ കൂടുതല്‍ രാത്രി പകല്‍ ടെസ്റ്റിനായി ഓസീസ്, കോഹ് ലി ഉടക്കിയേക്കും

സമകാലിക മലയാളം ഡെസ്ക്

റ്റവും ഒടുവില്‍ ഓസീസില്‍ പരമ്പരയ്ക്ക് ഇന്ത്യ എത്തിയപ്പോള്‍ പിങ്ക് ബോള്‍ ടെസ്റ്റ് എന്ന ആവശ്യം ഓസ്‌ട്രേലിയ ഉന്നയിച്ചിരുന്നു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായി നടത്തണമെന്നായിരുന്നു ആവശ്യം. പക്ഷേ ഇന്ത്യയുടെ ഭാഗത്ത് നിന്നും അനുകൂല മറുപടി ലഭിച്ചില്ല. എന്നാലിപ്പോള്‍ വീണ്ടും രാത്രി പകല്‍ ടെസ്റ്റിനായി വാദിക്കുകയാണ് ഓസ്‌ട്രേലിയ...ഇത്തവണ രണ്ട് ടെസ്റ്റ് പിങ്ക് ബോളില്‍ കളിക്കണം എന്നാണ് ആവശ്യം. 

2021ലാണ് ഇനി ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. അടുത്ത വര്‍ഷം ഏകദിന, ട്വന്റി20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയ ഇന്ത്യയില്‍ വരുന്നുണ്ട്. ഈ സമയം ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ എഡിങ്‌സണിന്റെ നേതൃത്വത്തിലുള്ള സംഘം ബിസിസിഐയ്ക്ക് മുന്‍പില്‍ ഒന്നില്‍ കൂടുതല്‍ രാത്രി, പകല്‍ ടെസ്റ്റിനുള്ള ആവശ്യം വെക്കും. 

ഇന്ത്യ അവരുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ച് അനായാസ ജയം നേടിക്കഴിഞ്ഞു. ഇനി പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ അവര്‍ പ്രശ്‌നമുണ്ടാകും എന്ന് കരുതുന്നില്ല. എന്നാല്‍, ജനുവരിയില്‍ ബിസിസിഐയുമായി ചര്‍ച്ച ചെയ്തതിന് ശേഷമേ അന്തിമ തീരുമാനം വരികയുള്ളുവെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ എഡിങ്‌സ് പറഞ്ഞു. 

ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന് പിന്നാലെ രാത്രി പകല്‍ ടെസ്റ്റിനോട് അനുകൂലമായിട്ടായിരുന്നു കോഹ് ലിയുടെ പ്രതികരണം. എന്നാല്‍, ഇന്ത്യയ്ക്ക് പുറത്ത് രാത്രി പകല്‍ ടെസ്റ്റ് കളിക്കുന്നതില്‍ കോഹ് ലി ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദേശത്ത് പിങ്ക് ബോളില്‍ കളിക്കുമ്പോള്‍ നേരിടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ ആദ്യം കണ്ടെത്തേണ്ടതുണ്ടെന്നാണ് കോഹ് ലി പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ