കായികം

ടീമുകള്‍ തിരുവനന്തപുരത്തെത്തി; കളി നടക്കുക സഞ്ജു വെടിക്കെട്ട് നടത്തിയ പിച്ചില്‍, സഞ്ജുവിന്റെ സാധ്യതകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാര്യവട്ടം ട്വന്റി20ക്കായി ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ തിരുവനന്തപുരത്തെത്തി. പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ഹൈദരാബാദില്‍ ഇരു ടീമുകളും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ ആവേശത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. 

സ്വന്തം മണ്ണില്‍ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന ആകാംക്ഷയില്‍ കൂടിയാണ് മലയാളികള്‍. സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുന്ന പിച്ചാണ് കാര്യവട്ടത്ത് ഒരുക്കിയിരിക്കുന്നത് എന്ന് പിച്ച് ക്യുറേറ്റര്‍ എംഎ ബിജു പറയുന്നു. ആകെ 9 പിച്ചാണ് ഗ്രീന്‍ഫീല്‍ഡില്‍ ഒരുങ്ങിയത്. ഇതില്‍ നാലാമത്തെ പിച്ചിലാവും മത്സരം. 

കാര്യവട്ടത്ത് സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ ഇന്ത്യ എ കളിച്ചപ്പോള്‍ സഞ്ജു 91 റണ്‍സ് അടിച്ചെടുത്ത പിച്ചിലാണ് നാളെ കളി. മത്സരത്തിന്റെ തലേദിവസം തിരുവനന്തപുരത്ത് മഴ പെയ്യുന്നത് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ മത്സര ദിവസമായ ഞായറാഴ്ച തിരുവനന്തപുരത്ത് തെളിഞ്ഞ കാലാവസ്ഥയാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുക എന്നാല്‍ സഞ്ജുവിന് ഇനി ബുദ്ധിമുട്ടാവും. കാരണം രാഹുല്‍ ഹൈദരാബാദില്‍ കിട്ടിയ അവസരം മുതലാക്കിയിരുന്നു. പിന്നെയുള്ള ഓപ്ഷന്‍ വാഷിങ്ടണ്‍ സുന്ദറിനേയോ, ദുബെയോ മാറ്റി സഞ്ജുവിനെ കളിപ്പിക്കുക എന്നതാണ്. ആദ്യ ട്വന്റി20യില്‍ ഇരുവര്‍ക്കും ബൗളിങ്ങില്‍ മികവ് കാണിക്കാനായില്ല. ഇവരിലൊരാളെ മാറ്റാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവാന്‍ സാധ്യതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി