കായികം

ദീപക് ചഹറിന് പകരം ഷമി? വാഷിങ്ടണ്‍ സുന്ദറിന് പകരം സഞ്ജു; കാര്യവട്ടത്ത് പ്ലേയിങ് ഇലവനില്‍ മാറ്റം വന്നേക്കും

സമകാലിക മലയാളം ഡെസ്ക്

കാര്യവട്ടം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹൈദരാബാദില്‍ തകര്‍പ്പന്‍ ജയം നേടിയെങ്കിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ഇതുകൊണ്ട് തന്നെ ഹൈദരാബാദില്‍ ഇറക്കിയ പ്ലേയിങ് ഇലവനില്‍ നിന്ന് ഇന്ത്യ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. അതില്‍ സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ സഹായിക്കുന്ന മാറ്റം ഒരു ഓള്‍റൗണ്ടറിനെ പിന്തുണയ്ക്കുമ്പോഴാകും...

രവീന്ദ്ര ജഡേജ ഒഴികെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരുടെയെല്ലാം ഇക്കണോണി ഹൈദരാബാദ് ട്വന്റി20യില്‍ 9ന് മുകളിലായിരുന്നു. നാല് ഓവറില്‍ 56 റണ്‍സാണ് ദീപക് ചഹര്‍ വഴങ്ങിയത്. കാര്യവട്ടത്തേക്ക് എത്തുമ്പോള്‍ ദീപക് ചഹറിന് പകരം മുഹമ്മദ് ഷമിയെ പ്ലേയിങ് ഇലവനിലേക്ക് ഉള്‍പ്പെടുത്തിയേക്കും. 

ഹൈദരാബാദില്‍ പന്തുകൊണ്ടും, ഫീല്‍ഡിങ്ങിലും വാഷിങ്ടണ്‍ സുന്ദര്‍ പരാജയമായിരുന്നു. മൂന്ന് ഓവറില്‍ 34 റണ്‍സാണ് വാഷിങ്ടണ്‍ സുന്ദര്‍ വഴങ്ങിയത്. മറ്റൊരു ഓള്‍ റൗണ്ടറായ ശിവം ദുബെ എറിഞ്ഞത് ഒരു ഓവര്‍ മാത്രം. വഴങ്ങിയത് 13 റണ്‍സും. ഇവരില്‍ ഒരാളെ മാറ്റി നിര്‍ത്തി സഞ്ജുവിന് അവസരം നല്‍കാനാവും. എന്നാലപ്പോള്‍ അഞ്ച് ബൗളര്‍മാരായി ഇറങ്ങുക എന്ന അവസ്ഥയിലെത്തും. ഈ കാര്യം മുന്‍ നിര്‍ത്തി സഞ്ജുവിനെ ടീം മാനേജ്‌മെന്റിന് തഴയാം. 

കെ എല്‍ രാഹുല്‍ ഹൈദരാബാദില്‍ മികവ് കാട്ടിയതോടെ ഓപ്പണിങ്ങില്‍ മാറ്റം വരുത്തുകയുമില്ല. ലോക്കല്‍ ബോയ്, സഞ്ജു മികവ് കാണിച്ച പിച്ച് എന്നിവ മാത്രമാണ് സഞ്ജുവിനെ തുണയ്ക്കുന്ന ഘടകങ്ങള്‍. സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ സഞ്ജു ഇവിടെ 91 റണ്‍സ് അടിച്ചെടുത്തിരുന്നു. എന്നാലതും ടീം മാനേജ്‌മെന്റ് പരിഗണിക്കാന്‍ ഇടയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്