കായികം

ക്ലീന്‍ ഷേവിന് പിന്നിലെന്ത്? കുല്‍ദീപിനും ചഹലിനും രോഹിത്തിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

2019 രോഹിത്തിന്റെ വര്‍ഷമാണെന്ന് പറയാം. ലോകകപ്പിലെ സെഞ്ചുറി കൊയ്ത്ത്, ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയതിന് ശേഷമുള്ള തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍. 2019 കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാക്കി മുന്നേറുന്ന രോഹിത്തിനോട് ചോദ്യങ്ങളുമായാണ് ചഹല്‍ ടീവിയില്‍ കുല്‍ദീപും, ചഹലും എത്തിയത്. അതില്‍ താടിയും മീശയും എന്തിന് കളഞ്ഞു എന്ന കുസൃതി ചോദ്യത്തിന് രോഹിത് നല്‍കുന്ന മറുപടിയാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20ക്ക് ശേഷം രോഹിത്തിനെ കയ്യില്‍ കിട്ടിയപ്പോള്‍ ക്ലീന്‍ ഷേവ് ചെയ്തത് എന്തിനാണെന്നായിരുന്നു കുല്‍ദീപിന്റേയും ചഹലിന്റേയും ചോദ്യം. മകള്‍ സമയ്‌റക്ക് വേണ്ടിയാണ് അതെന്ന് വെളിപ്പെടുത്തുകയാണ് രോഹിത്. മകള്‍ക്ക് വേണ്ടിയാണ് താടിയും മീശയും കളഞ്ഞത്. എനിക്ക് താടിയും മീശയുമുള്ളപ്പോള്‍ അവളെന്റെ അടുത്തേക്ക് പോലും വരില്ലെന്നാണ് രോഹിത് പറയുന്നത്.

ട്വന്റി20യില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തത് ഒഴിച്ചാല്‍ സ്‌കോര്‍ കണ്ടെത്താന്‍ രോഹിത് ബുദ്ധിമുട്ടുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ട്വന്റി20യിലും രോഹിത് തുടക്കത്തിലെ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല