കായികം

വിമാനത്താവളം വിട്ടത് മറ്റൊരാളുടെ ലഗേജുമായി; കൊല്‍ക്കത്തയിലെത്തിയ ധോനിക്ക് പിണഞ്ഞ അബദ്ധം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കളിക്കളത്തിലേക്കുള്ള ധോനിയുടെ തിരിച്ചു വരവ് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. വിരമിക്കല്‍ സംബന്ധിച്ച ആശങ്കകള്‍ക്കിടയില്‍ വിമാനത്താവളത്തില്‍ വെച്ച് ധോനിക്ക് സംഭവിച്ചൊരു അബദ്ധമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ധോനിയുടെ ലഗേജ് മറ്റൊരു യാത്രക്കാരന്റേതായി മാറിപോവുകയായിരുന്നു. 

ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് തിങ്കളാഴ്ച വൈകുന്നേരമാണ് ധോനി എത്തിയത്. കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയതിന് ശേഷം മറ്റാരുടേയോ ലഗേജാണ് ധോനിയുടെ കൈകളിലേക്ക് എത്തിയത്. ധോനിയുടെ ലഗേജ് ലഭിച്ച യാത്രക്കാരനെ അബദ്ധം പറ്റിയ വിവരം അറിയിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പറയുന്നു. 

ധോനിയുടെ ലഗേജുമായി പോയ യാത്രക്കാരന്റെ പക്കല്‍ നിന്നും ലഗേജ് വാങ്ങി ഇന്ന് ധോനിക്ക് കൈമാറും. തങ്ങളുടെ ഭാഗത്ത് തെറ്റ് പറ്റിയിട്ടില്ലെന്നാണ് എയര്‍ലൈന്‍ കമ്പനിയുടെ വാദം. മറ്റൊരാളുടെ ലേജുമായാണ് ധോനി കൊല്‍ക്കത്ത വിമാനത്താവളം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. 

അതിനിടയില്‍ ധോനി സഹ നിര്‍മാതാവ് ആകുന്നു എന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. പരംവീര്‍ചക്ര, അശോക് ചക്ര എന്നിവ ലഭിച്ച ജവാന്മാരുടെ ജീവിതം സീരീസ് ആക്കുന്നതിലാണ് ധോനി സഹ നിര്‍മാതാവാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം