കായികം

ആരാണ് ഒന്നാമന്‍? 2019ല്‍ അതിന് ഉത്തരമില്ല; ഒപ്പത്തിനൊപ്പമെത്തി വര്‍ഷം അവസാനിപ്പിച്ച് കോഹ് ലിയും രോഹിത്തും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോഹ് ലിയാണോ, രോഹിത്താണോ കുട്ടിക്രിക്കറ്റ് പൂരത്തില്‍ ഒന്നാമന്‍? 2019 അതിന് നല്‍കുന്ന ഉത്തരം ഇരുവരും ഒപ്പത്തിനൊപ്പമാണെന്നാണ്. ട്വന്റി20 റണ്‍വേട്ടയില്‍ ഒപ്പത്തിനൊപ്പമെത്തിയാണ് രോഹിത്തും കോഹ് ലിയും 2019 അവസാനിപ്പിച്ചത്. 

2633 റണ്‍സുമായി ട്വന്റി20യിലെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം കോഹ് ലിയും രോഹിത്തും ചേര്‍ന്ന് പങ്കിടുന്നു. വിന്‍ഡിസിനെതിരായ പരമ്പര ആരംഭിക്കുമ്പോള്‍ രോഹിത്തായിരുന്നു റണ്‍വേട്ടയില്‍ മുന്‍പില്‍. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര കോഹ് ലി കളിച്ചിരുന്നില്ല. എന്നാല്‍ വിന്‍ഡിസിനെതിരായ പരമ്പരയില്‍ കോഹ് ലി അടിച്ചെടുത്തത് 183 റണ്‍സ്. രോഹിത് നേടിയത് 94 റണ്‍സും. 

70 ഇന്നിങ്‌സില്‍ നിന്ന് 52.66 എന്ന ബാറ്റിങ് ശരാശരിയിലാണ് കോഹ് ലി റണ്‍വേട്ടയില്‍ ഒന്നാമതെത്തുന്നത്. രോഹിത്തിന് ഇതിനായി 96 ഇന്നിങ്‌സുകള്‍ വേണ്ടി വന്നു. ബാറ്റിങ് ശരാശരി 32.10. ട്വന്റി20യില്‍ 24 അര്‍ധശതകങ്ങള്‍ കോഹ് ലി നേടിയപ്പോള്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത് 19 അര്‍ധ ശതകങ്ങളാണ്. വാങ്കഡെയില്‍ വിന്‍ഡിസിനെതിരെ 34 പന്തില്‍ രോഹിത് 71 റണ്‍സ് എടുത്തപ്പോള്‍ കോഹ് ലി 29 പന്തില്‍ 70 റണ്‍സ് നേടി. 

കീവീസിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ട്വന്റി20യിലെ റണ്‍വേട്ടയില്‍ മൂന്നാമതുള്ളത്. 2436 റണ്‍സ് ആണ് കീവീസ് ഓപ്പണര്‍ സ്‌കോര്‍ ചെയ്തത്. പിന്നാലെ 2,263 റണ്‍സുമായി മാലിക്കും, 2140 റണ്‍സുമായി മക്കലവും ലിസ്റ്റിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി