കായികം

ഗെര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് പുറത്തേക്ക്; പകരം പൊചെറ്റിനോ?

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കഴിഞ്ഞ സീസണില്‍ 100 പോയിന്റകള്‍ തികച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. ടീമിന്റെ പുത്തനുണര്‍വിന് പിന്നില്‍ ഇതിഹാസ പരിശീലകന്‍ പെപ് ഗെര്‍ഡിയോളയുടെ തന്ത്രങ്ങളാണെന്ന് ആരും സമ്മതിക്കും. 

എന്നാല്‍ നടപ്പ് സീസണില്‍ സിറ്റിക്കും ഗെര്‍ഡിയോളയ്ക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് നിലവിലെ അവസ്ഥകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പ്രീമിയര്‍ ലീഗില്‍ സിറ്റി മൂന്നാം സ്ഥാനത്താണ്. 16 കളികളില്‍ നിന്ന് 32 പോയിന്റാണ് അവര്‍ക്കുള്ളത്. ഒന്നാമതുള്ള ലിവര്‍പൂളിന് 46 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ലെയ്‌സ്റ്റര്‍ സിറ്റിക്ക് 38 പോയിന്റുകളുമാണ്. ലിവര്‍പൂളുമായി 14 പോയിന്റും ലെയ്‌സറ്ററുമായി ആറ് പോയിന്റുമാണ് സിറ്റിയുടെ വ്യത്യാസം. ഇത്തവണ കിരീടം നിലനിര്‍ത്താന്‍ സാധിക്കുമോ എന്നത് ഉറപ്പില്ലാത്ത സ്ഥിതിയാണ് ടീമിന്. 

ടീമിന്റെ നിലവിലെ അവസ്ഥ ഇതേ മട്ടില്‍ തന്നെ പോകുകയാണെങ്കില്‍ അടുത്ത സീസണില്‍ പരിശീലക വേഷത്തില്‍ ഗെര്‍ഡിയോളയെ ഡഗൗട്ടില്‍ കാണില്ല. ഈ സീസണ്‍ അവസാനിക്കുന്നതോടെ ഗെര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലക സ്ഥാനമൊഴിയുമെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ കഴിഞ്ഞ മെയില്‍ ഗെര്‍ഡിയോളയുമായി സിറ്റി കരാര്‍ പുതുക്കിയിരുന്നു. 2021വരെയായിരുന്നു കാലാവധി. ഈ കരാറില്‍ തന്നെ ടീം വിടാന്‍ താത്പര്യമുണ്ടെങ്കില്‍ 2020ല്‍ സ്ഥാനമുപേക്ഷിക്കുമെന്ന നിബന്ധനയും പരിശീലകന്‍ മുന്നോട്ട് വച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഗെര്‍ഡിയോളയ്ക്ക് ടീം കരാര്‍ നീട്ടി നല്‍കിയത്. 

ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ സീസണ്‍ അവസാനിക്കുന്നതോടെ ഗെര്‍ഡിയോള ടീം വിടും. പകരം മുന്‍ ടോട്ടനം ഹോട്‌സ്പര്‍ പരിശീലകന്‍ മൗറീസിയോ പൊചെറ്റിനോ, നിലവില്‍ ലെയ്‌സറ്റര്‍ സിറ്റി കോച്ചായി പ്രവര്‍ത്തിക്കുന്ന ബ്രണ്ടന്‍ റോജേഴ്‌സ് എന്നിവരിലൊരാളെ പരിശീലക സ്ഥാനത്തെത്തിക്കാമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റര്‍ സിറ്റി അധികൃതര്‍. 

സിറ്റിക്കൊപ്പം ഗെര്‍ഡിയോള ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തുമോ എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. നോക്കൗട്ട് പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ യൂറോപ്യന്‍ പോരിലെ സിറ്റിയുടെ മുന്നേറ്റം ഇതിഹാസ കോച്ചിന്റെ ഭാവിയെക്കൂടി ഒരു പക്ഷേ നിര്‍ണയിച്ചേക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്