കായികം

അവന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്? സെലക്ടര്‍മാര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഹര്‍ഭജന്‍ സിങ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാതിരുന്ന ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഇങ്ങനെ തഴയാന്‍ മാത്രം എന്ത് തെറ്റാണ് സൂര്യകുമാര്‍ യാദവ് ചെയ്തത് എന്ന് മനസിലാവുന്നില്ലെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. 

ശ്രീലങ്കയ്ക്കും, ഓസ്‌ട്രേലിയയ്ക്കും എതിരായ ഏകദിന, ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ പേര് അവഗണിച്ചതാണ് ഹര്‍ഭജനെ പ്രകോപിപ്പിച്ചത്. സൂര്യകുമാറിനെ പോലെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നവരെ ഇന്ത്യ എ, ബി ടീമുകളിലേക്ക് തെരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് ഓരോ കളിക്കാര്‍ക്കും വ്യത്യസ്ത നിയമം എന്നും ഹര്‍ഭജന്‍ ചോദിക്കുന്നു. 

നേരത്തെ, സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്താത്ത സെലക്ടര്‍മാരുടെ നിലപാട് ചോദ്യം ചെയ്തും ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ, സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും പ്ലേയിങ് ഇലവനില്‍ ഇറക്കാന്‍ തയ്യാറാവാത്തതിനേയും ഹര്‍ഭജന്‍ വിമര്‍ശിച്ചിരുന്നു. സഞ്ജിവിന്റെ മനസ് പരീക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത