കായികം

ചഹല്‍ എത്തിയത് ശ്രീനാഥിന്റെ റെക്കോര്‍ഡിനൊപ്പം, 21 വര്‍ഷം മുന്‍പ് പിറന്ന ബാറ്റിങ് റെക്കോര്‍ഡ്‌

സമകാലിക മലയാളം ഡെസ്ക്

ബാറ്റിങ്ങിന്റെ പേരിലാണ് ഹാമില്‍ട്ടണ്‍ ഏകദിനത്തിന് ശേഷം ചഹല്‍ സംസാര വിഷയമായത്. 18 റണ്‍സ് നേടിയ ചഹലായിരുന്നു അവിടെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പത്താമനായി ഇറങ്ങി 36 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ ചഹല്‍ ഒരു ബാറ്റിങ് റെക്കോര്‍ഡും തീര്‍ത്തു അവിടെ. 

21 വര്‍ഷം മുന്‍പ് ഇന്ത്യക്കായി ജവഗല്‍ ശ്രീനാഥ് തീര്‍ത്ത റെക്കോര്‍ഡിന് ഒപ്പമാണ് ചഹല്‍ എത്തിയത്. ബാറ്റിങ് ഓര്‍ഡറില്‍ പത്താമനോ, അതില്‍ താഴെയോ ബാറ്റിങ്ങിന് ഇറങ്ങി ടീമിലെ ടോപ് സ്‌കോറര്‍ ആവുക എന്ന നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാവുകയായിരുന്നു ചഹല്‍ ഹാമില്‍ട്ടണില്‍. 

പത്താമനായി ഇറങ്ങി 1996ല്‍ പാകിസ്താനെതിരെ 43 റണ്‍സ് നേടിയ ശ്രീനാഥ് ആയിരുന്നു ആ കളിയിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാലാം ഏകദിനത്തില്‍ ഒന്‍പതാം വിക്കറ്റില്‍ ചഹലും കുല്‍ദീപും ചേര്‍ന്ന് തീര്‍ത്ത 35 റണ്‍സായിരുന്നു ഇന്ത്യയുടെ ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ്. പക്ഷേ അതിനും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ മൂന്നക്കം കടത്തുവാനായില്ല. 

21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചഹലാണ് ഇന്ത്യയെ തകര്‍ത്തത്. പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാനായതാണ് അതിന് പിന്നിലെന്നായിരുന്നു ബോള്‍ട്ടിന്റെ വാക്കുകള്‍. വായുവില്‍ ബോള്‍ ഇതുപോലെ മൂവ് ചെയ്യുന്നത് കാണുന്നത് തന്നെ സന്തോഷമാണ്. സ്വിങ് ചെയ്യുന്ന സാഹചര്യമാണെങ്കില്‍ ഞാന്‍ പിന്നെ മറ്റൊരു ബൗളറാവും എന്നും ബോള്‍ട്ട് കളിക്ക് പിന്നാലെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം