കായികം

ഇന്ത്യക്ക് അഭിമാനനിമിഷം; സ്മൃതി മന്ദാന ഐസിസി ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാമത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മികച്ച ഫോമില്‍ തുടരുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ മൂന്നുമത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ഐസിസിയുടെ വനിതകളുടെ ബാറ്റിങ് റാങ്കിങ്ങില്‍ സ്മൃതി മന്ദാനയെ മുന്നില്‍ എത്തിച്ചത്. 

പരമ്പരയില്‍ തന്റെ നാലാമത്തെ സെഞ്ചുറിയും പുറത്താകാതെ 90 റണ്‍സും മന്ദാനയുടെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. ഇതാണ് നേട്ടത്തിന് അര്‍ഹയാക്കിയത്. ഓസ്‌ട്രേലിയന്‍ താരങ്ങളായ എലിസി പെറി, മെഗ് ലാനിങ് എന്നിവരെ മറികടന്നാണ് റാങ്കിങ്ങില്‍ സ്മൃതി മന്ദാന ഒന്നാമത് എത്തിയത്.

2018ല്‍ ഇതുവരെ രണ്ടു സെഞ്ചുറികളും എട്ടു അര്‍ധ സെഞ്ചുറികളുമായി സ്മൃതി മന്ദാന മികച്ച ഫോമില്‍ തുടരുകയാണ്. 15 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. ഇന്ത്യയുടെ ക്യാപ്റ്റന്‍ മിതാലി രാജ് ഒരു സ്ഥാനം നഷ്ടപ്പെട്ട് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്. 

ബൗളിങ്ങില്‍ ഇന്ത്യയുടെ പൂനം യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ യഥാക്രമം എട്ട്, ഒന്‍പത് സ്ഥാനങ്ങളിലാണ്. ന്യൂസിലന്‍ഡ് പരമ്പരയില്‍ മികച്ച സ്പിന്നറായ പൂനം യാദവ് ആറു വിക്കറ്റുകളാണ് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്