കായികം

നെയ്മര്‍-ബെൻസിമ എക്‌സ്‌ചേഞ്ച് ഡീല്‍; വീണ്ടും കണ്ണുവെച്ച് റയല്‍

സമകാലിക മലയാളം ഡെസ്ക്

നെയ്മറിനെ ബെര്‍നാബ്യുവിലെത്തിക്കാന്‍ വീണ്ടും റയലിന്റെ ശ്രമം. പിഎസ്ജിയിലെ നെയ്മറിന്റെ ഇപ്പോഴത്തെ ഫോം മുന്നില്‍ വെച്ച് എക്‌സ്‌ചേഞ്ച് ഡീലിനാണ് റയലിന്റെ ശ്രമം. കരീം ബെൻസിമയെ പകരം പിഎസ്ജിക്ക് നല്‍കിയേക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

120 മില്യണ്‍ യൂറോയുടെ കൈമാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രകാരം നടക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. ക്രിസ്റ്റിയാനോ റയല്‍ വിടുന്നതിന് മുന്‍പ് തന്നെ നെയ്മറെ റയലിലേക്ക് എത്തിക്കുവാനുള്ള താത്പര്യം റയലിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. പിഎസ്ജിയില്‍ നെയ്മര്‍ക്ക് അസ്വാരസ്യങ്ങള്‍ നേരിടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ബ്രസീലിയന്‍ താരത്തിന് അനുകൂലമായിട്ടായിരുന്നു റയല്‍ പ്രസിഡന്റ് പെരസിന്റെ നിലപാടുകള്‍. 

ബാഴ്‌സയിലേക്ക് തിരികെ മടങ്ങുമോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് നേര്‍ക്ക് കഴിഞ്ഞ ദിവസം നെയ്മര്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പരിക്ക് വീണ്ടും പിടികൂടിയിരിക്കുന്ന നെയ്മര്‍ ബാഴ്‌സയിലേക്കെത്തിയാണ് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുന്നത്. പരിക്കിനെ തുടര്‍ന്ന് പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ പോര് നെയ്മര്‍ക്ക് നഷ്ടമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു