കായികം

എല്‍ ക്ലാസികോയില്‍ മെസി കളിച്ചേക്കില്ല; സൂചന നല്‍കി ബാഴ്‌സ കോച്ച്‌

സമകാലിക മലയാളം ഡെസ്ക്

എല്‍ ക്ലാസികോ അടുത്ത് നില്‍ക്കുമ്പോള്‍ സൂപ്പര്‍ താരം പരിക്കിന്റെ ഭീഷണിയിലേക്ക് വീണതിന്റെ ആശങ്കയിലാണ് ബാഴ്‌സ. കോപ ഡെല്‍ റേ സെമിയില്‍ മെസി കളിക്കാനിറങ്ങില്ലയെന്നാണ് റിപ്പോര്‍ട്ട്. 

വലന്‍സിയയ്‌ക്കെതിരായ മത്സരത്തിന് ശേഷം മുടന്തിയായിരുന്നു മെസി മൈതാനം വിട്ടത്. ഇതോടെ, കോപ ഡെല്‍ റേ സെമിയുടെ ആദ്യ പാദത്തില്‍ റയലിനെതിരെ മെസിയെ ഇറക്കിയേക്കില്ല എന്നതിന്റെ സൂചന ബാഴ്‌സ കോച്ച് വാല്‍വര്‍ദേ നല്‍കി കഴിഞ്ഞു. 0-2 എന്ന നിലയില്‍ പിന്നില്‍ നിന്നതിന് ശേഷമാണ് വലന്‍സിയയ്‌ക്കെതിരെ മെസി തിരിച്ചടിച്ച് സ്‌കോര്‍ ബോര്‍ഡ് 2-2 എന്നാക്കിയത്. 

മെസിക്ക് ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ അതിന്റെ തോത് എത്രമാത്രമാണ് എന്ന് ഞങ്ങള്‍ക്കിപ്പോള്‍ അറിയില്ലാ എന്നായിരുന്നു വാല്‍വര്‍ദെയുടെ വാക്കുകള്‍. പരിക്ക് പ്രശ്‌നമാവുകയാണ് എങ്കില്‍ പകരക്കാരനെ ഇറക്കട്ടേയെന്ന എന്ന ചോദ്യത്തോട് മെസി പ്രതികരിച്ചില്ലെന്നും വാല്‍വര്‍ദെ പറയുന്നു. വ്യാഴാഴ്ചയാണ് കോപ ഡെല്‍ റേയിലെ ആദ്യ പാദ സെമി. ഫെബ്രുവരി 27നാണ് രണ്ടാം പാദ സെമി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ