കായികം

98-1 എന്ന നിലയില്‍ നിന്നും 132ന് ഓള്‍ ഔട്ടായി ഇന്ത്യ; കീവീസിനെതിരെ വനിതകള്‍ക്ക് 23 റണ്‍സ് തോല്‍വി

സമകാലിക മലയാളം ഡെസ്ക്

ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയില്‍ നിന്നും 136 റണ്‍സിന് ഓള്‍ ഔട്ടായി ഇന്ത്യ. ന്യുസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് തുടക്കം കുറിച്ചുള്ള ആദ്യ ട്വന്റി20യിലാണ് ആവേശപ്പോര് കണ്ടത്. 159 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന്‌ തകര്‍ത്തു കളിച്ച മന്ദാന മടങ്ങിയതോടെ തകര്‍ന്നടിഞ്ഞ ഇന്ത്യ 23 റണ്‍സിന്റെ തോല്‍വിയിലേക്ക് കൂപ്പുകുത്തി. 

മൂന്ന് വിക്കറ്റ് വീഴ്ത്ിയ ലീയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ലേ കാസ്‌പെറക്കും ചേര്‍ന്ന് ഇന്ത്യന്‍ വനിതകളെ തകര്‍ത്തിട്ടു. ജയത്തിലേക്ക് മന്ദാനയുടെ തോളിലേറി അതിവേഗം കുതിക്കവെയാണ് ഇന്ത്യയുടെ അപ്രതീക്ഷിത തകര്‍ച്ച. 24 പന്തില്‍ അര്‍ധ ശതകം പിന്നിട്ട മന്ദാന ലോക റാങ്കിങ്ങില്‍ ഒന്നാമതേക്ക് എത്തിയതിന്റെ ആവേശം നിറച്ച് കളി തുടര്‍ന്നപ്പോള്‍ ഇന്ത്യ വിജയം മുന്നില്‍ കണ്ടു. ട്വന്റി20യിലെ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ വേഗമേറിയ അര്‍ധശതകമാണ് മന്ദാന വെല്ലിങ്ടണില്‍ കുറിച്ചത്. 

പക്ഷേ പതിനൊന്നാം ഓവറില്‍ അമേലിയ 58 റണ്‍സ് എടുത്ത് നിന്ന മന്ദാനയെ മടക്കി. ഏഴ് ഫോറും മൂന്ന് സിക്‌സുമാണ് മന്ദാന ആ സമയം പറത്തിയിരുന്നത്. പിന്നാലെ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയായിരുന്നു. 39 റണ്‍സ് എടുത്ത ജെമിമ മടങ്ങിയപ്പോഴും നായിക ഹര്‍മന്‍പ്രീതില്‍ ആരാധകര്‍ പ്രതീക്ഷ വെച്ചു. എന്നാല്‍ അവസരത്തിനൊത്ത് ഉയരാന്‍ ഹര്‍മനുമായില്ല. 

ഇന്ത്യന്‍ നിരയിലെ എട്ട് താരങ്ങളുടെ സ്‌കോര്‍ അഞ്ച് റണ്‍സിന് അപ്പുറം കടന്നില്ല. ഇതോടെ മൂന്ന് ട്വന്റി20കളുടെ പരമ്പരയില്‍ കീവീസ് 1-0ന് ലീഡ് എടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കീവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 159 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി. കീവീസ് ബൗളര്‍മാര്‍ ഇന്ത്യയെ തകര്‍ത്തിട്ടത് പോലെയൊരു മികച്ച കളി പുറത്തെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. കീവീസ് ഓപ്പണര്‍ സോഫി ഡിവൈന്റെ 62 റണ്‍സ് പ്രകടനമാണ് അവര്‍ക്ക് തുണയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത