കായികം

ഇനി ട്വന്റി20 പരമ്പരയും പിടിക്കണം; ന്യുസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20 ഇന്ന്‌

സമകാലിക മലയാളം ഡെസ്ക്

മറ്റൊരു തകര്‍പ്പന്‍ പരമ്പര ജയം കൂടി ലക്ഷ്യം വെച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെല്ലിങ്ടണിലാണ് ആവേശപ്പോര് നിറയുന്നത്. ട്വന്റി20യില്‍ ന്യൂസിലാന്‍ഡിനെക്കാള്‍ മുന്‍തൂക്കം ഇന്ത്യയ്ക്കാണെന്നതും രോഹിത്തിന്റേയും കൂട്ടരുടേയും ആത്മവിശ്വാസം ഉയര്‍ത്തും. 

ഞങ്ങളും മനുഷ്യരാണ്. ഞങ്ങളുടെ ശരീരത്തിനും വിശ്രമം ആവശ്യമാണ്. എങ്കിലും പരമ്പര ജയിക്കുന്നതിന് തന്നെയാണ് ശ്രമിക്കുക എന്നായിരുന്നു ആദ്യ ട്വന്റി20ക്ക് മുന്‍പ് ശിഖര്‍ ധവാന്റെ വാക്കുകള്‍. ഏകദിന ടീമില്‍ ഇടം ലഭിക്കാതെ, ഇപ്പോള്‍ ട്വന്റി20യിലേക്കെത്തുന്ന റിഷഭ് പന്തിന്റെ കളിയിലേക്കാവും സെലക്ടര്‍മാരുടെ പ്രധാന ശ്രദ്ധ. ലോക കപ്പ് ടീമില്‍ പന്ത് ഇടംപിടിക്കുമോ എന്നതിന്റെ സൂചന ഈ മൂന്ന് ട്വന്റി20 മത്സരങ്ങളോട ലഭിക്കും. 

ട്വന്റി20യിലേക്ക് മടങ്ങിയെത്തിയ ധോനിയുടെ കളിയും വിലയിരുത്തലിന് വിധേയമാകും. കഴിഞ്ഞ വര്‍ഷം ജുലൈയിലാണ് ധോനി അവസാനമായി ട്വന്റി20 കളിച്ചത്. ദിനേശ് കാര്‍ത്തിക്കിനും പരമ്പര പ്രധാനപ്പെട്ടതാണ്. ശുഭ്മന്‍ ഗില്ലിനും ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20യില്‍ പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കും. ക്രുനാല്‍ പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോയെന്ന് വ്യക്തമല്ല.ഭുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ്, ഖലീല്‍ അഹ്മദ് എന്നിവരില്‍ ആരെങ്കിലും ടീമിലേക്കെത്തിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്