കായികം

നിങ്ങളാണ് ബാറ്റിങ്ങില്‍ എനിക്ക് പ്രചോദനം, ചഹലിനോട് സ്മൃതി മന്ദാന

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സ്പിന്നര്‍ ചഹലിന്റെ ബൗളിങ്ങിന് ആരാധിക്കുന്നവര്‍ ഒരുപാടുണ്ടാകും. പക്ഷേ ഇന്ത്യന്‍ വനിതാ സൂപ്പര്‍ താരം സ്മൃതി മന്ദാനയെ പ്രചോദിപ്പിക്കുന്നത് ചഹലിന്റെ ബാറ്റിങ്ങ് ആണ്. ചഹല്‍ ടിവിയില്‍ ആദ്യമായി എത്തിയപ്പോഴായിരുന്നു സ്മൃതി മന്ദാനയുടെ രസകരമായ മറുപടി. 

തന്റെ ബാറ്റിങ് കണ്ട് അതില്‍ നിന്നും എന്തെങ്കിലും പഠിക്കാന്‍ സാധിച്ചോ എന്നായിരുന്നു മന്ദാനയോട് ചഹല്‍ ചോദിച്ചത്. ഹാമില്‍ട്ടണിലെ നിങ്ങളുടെ ബാറ്റിങ് എന്നെ പ്രചോദിപ്പിച്ചു. എന്റെ കളി മെച്ചപ്പെടുത്തണം എന്ന് അത് കണ്ടപ്പോള്‍ എനിക്ക് തോന്നി. ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ നിങ്ങളും എന്നെ പ്രചോദിപ്പിക്കുന്നവരില്‍ ഒരാളാണെന്നും ചഹല്‍ ടിവിയില്‍ മന്ദാന പറഞ്ഞു. 

ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ചഹലായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മന്ദാനയാണെങ്കില്‍ ഏകദിനത്തിലും ട്വന്റി20യിലും തകര്‍പ്പന്‍ ഫോമിലും. മൂന്ന് ഏകദിനങ്ങളിലുമായി 195 റണ്‍സ് സ്‌കോര്‍ ചെയ്ത മന്ദാനയാണ് ഇന്ത്യയെ പരമ്പര ജയത്തിലേക്ക് എത്തിച്ചത്. ആദ്യ ട്വന്റി20യില്‍ 58 റണ്‍സ് എടുത്ത് മന്ദാന ഇന്ത്യയ്ക്ക് മികച്ച തുടക്കവും നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല