കായികം

വിമാനാവശിഷ്ടങ്ങളില്‍ നിന്നും മൃതദേഹം പുറത്തെടുത്തു; സലയുടേതെന്ന് ഉറപ്പിക്കാതെ ഏജന്‍സി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനാവശിഷ്ടങ്ങളില്‍ നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. എന്നാല്‍ ഇത് സലയുടേതാണോ, പൈലറ്റിന്റേതാണോ എന്ന് വ്യക്തമായിട്ടില്ല. വിമാനാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെടുത്ത മൃതദേഹം ആരുടേതാണെന്ന് വെളിപ്പെടുത്താന്‍ തിരച്ചില്‍ നടത്തിയ എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് തയ്യാറായില്ല. 

തന്റെ പുതിയ ടീം കാര്‍ഡിഫ് സിറ്റിക്കൊപ്പം ചേരുന്നതിനായി നാന്റ്‌സില്‍ നിന്നും പറക്കവെയാണ് സലയുടെ ചെറുവിമാനം  കാണാതായത്. ജനുവരി 21ന് ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ചായിരുന്നു അത്. സല രക്ഷപ്പെട്ടിട്ടുണ്ടാവാനുള്ള സാധ്യത വിരളമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സ്വകാര്യ ഏജന്‍സികള്‍ സലയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. 

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കടലിനടിയില്‍ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്‍ക്കൊപ്പം ഒരു മൃതദേഹവും ഉണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മൃതദേഹം കടലില്‍ നിന്നും എടുക്കുന്നതിന് തടസം നേരിട്ടു. ബുധനാഴ്ചയോടെ മൃതദേഹം വിമാനാവശിഷ്ടങ്ങളില്‍ നിന്നും എടുത്തുവെന്നാണ് ഏജന്‍സി അറിയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ