കായികം

തകര്‍ത്തടിച്ച് ഗ്രാന്‍ഡ്‌ഹോം മടങ്ങി, അഞ്ച് വിക്കറ്റ് വീണു; വരിഞ്ഞു മുറുക്കാന്‍ ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്നും തകര്‍ത്തടിച്ച് ടീമിനെ കരകയറ്റി ഗ്രാന്‍ഡ്‌ഹോം മടങ്ങി. 50 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടിടത്ത് നിന്നുമാണ് 15ാം  ഓവറില്‍ 127 റണ്‍സിലേക്ക് കീവീസ് എത്തിയത്.  നാല് സിക്‌സും ഒരു ഫോറും പറത്തി ഗ്രാന്‍ഡ്‌ഹോം 28 പന്തില്‍ നിന്നും അര്‍ധശതകം തികച്ചാണ്  ഡ്രസിങ് റൂമിലേക്ക് തിരികെ കയറിയത്. 

രോഹിത്തിന്റെ കൈകളിലേക്ക് ഹര്‍ദിക് പാണ്ഡ്യ ഗ്രാന്‍ഡ്‌ഹോമിനെ എത്തിച്ചു.
നാല് ഓവര്‍ എറിഞ്ഞ് 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുനാലാണ് കീവീസിനെ ആദ്യം കുഴക്കിയത്. എന്നാല്‍ ഗ്രാന്‍ഡ്‌ഹോമിന്റെ തകര്‍പ്പനടിയില്‍ കീവീസ് സ്‌കോറിങ്ങിന്റെ വേഗം കൂടി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കീവീസിന്റെ ഓപ്പണര്‍മാരെ ഇന്ത്യ തുടക്കത്തിലെ മടക്കുകയായിരുന്നു. 

ആദ്യ ട്വന്റി20യിലെ കീവീസ് ഹീറോ സീഫേര്‍ട്ട്, മണ്‍റോ എന്നീ രണ്ട് ഓപ്പണര്‍മാരേയും ഇന്ത്യ ആദ്യ അഞ്ച് ഓവറിനുള്ളില്‍ മടക്കി.  അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ മണ്‍റോയെ മടക്കിയ ക്രുനാല്‍ , ഓവറിലെ അവസാന പന്തില്‍ ഡേറിലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി പറഞ്ഞയച്ചു. ഒരു റണ്‍സായിരുന്നു ആ സമയം ഡേറിലിന്റെ സമ്പാദ്യം. ഡേറിലിന്റെ വിക്കറ്റില്‍ കീവീസ് റിവ്യു എടുത്തെങ്കിലും ഫലമുണ്ടായില്ല. ഒരു ഫോറും ഒരു സിക്‌സും പറത്തി 12 റണ്‍സ് എടുത്ത് നിന്ന സീഫേര്‍ട്ടിനെ ഭുവി, ധോനിയുടെ കൈകളില്‍ എത്തിച്ച് മറ്റൊരു വെട്ടിക്കെട്ട് ഇന്നിങ്‌സിനുള്ള അവസരം നിഷേധിച്ചു. 

ആദ്യ ട്വന്റി20യില്‍ ഇറങ്ങിയ ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഒക്ലാന്‍ഡിലും ഇറങ്ങുന്നത്. ഇവിടെ തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. ഇന്ത്യന്‍ വനിതാ സംഘം നാല് വിക്കറ്റിന്റെ തോല്‍വി വഴങ്ങി പരമ്പര അടിയറവ് വെച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ പുരുഷ ടീം ഇറങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ