കായികം

ന്യൂസിലാന്‍ഡിന്റെ നാല്‌ വിക്കറ്റ് വീണു, തുടക്കത്തിലേ പിടിമുറുക്കി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

രണ്ടാം ട്വന്റി20യില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കീവീസിന് മോശം തുടക്കം. മൂന്ന് വിക്കറ്റുകളാണ് തുടക്കത്തില്‍ തന്നെ ആതിഥേയര്‍ക്ക് നഷ്ടമായത്. ആദ്യ ട്വന്റി20യിലെ കീവീസ് ഹീറോ സീഫേര്‍ട്ട്, മണ്‍റോ എന്നീ രണ്ട് ഓപ്പണര്‍മാരേയും ഇന്ത്യ ആദ്യ അഞ്ച് ഓവറിനുള്ളില്‍ മടക്കി. ആറ് ഓവറിലേക്ക് കളി എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയിലാണ് കീവീസ്. 

അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ മണ്‍റോയെ മടക്കിയ ക്രുനാല്‍ , ഓവറിലെ അവസാന പന്തില്‍ ഡേറിലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി പറഞ്ഞയച്ചു. ഒരു റണ്‍സായിരുന്നു ആ സമയം ഡേറിലിന്റെ സമ്പാദ്യം. ഡേറിലിന്റെ വിക്കറ്റില്‍ കീവീസ് റിവ്യു എടുത്തെങ്കിലും ഫലമുണ്ടായില്ല. ഒരു ഫോറും ഒരു സിക്‌സും പറത്തി 12 റണ്‍സ് എടുത്ത് നിന്ന സീഫേര്‍ട്ടിനെ ഭുവി, ധോനിയുടെ കൈകളില്‍ എത്തിച്ച് മറ്റൊരു വെട്ടിക്കെട്ട് ഇന്നിങ്‌സിനുള്ള അവസരം നിഷേധിച്ചു. 

ആദ്യ ട്വന്റി20യില്‍ ഇറങ്ങിയ ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഒക്ലാന്‍ഡിലും ഇറങ്ങുന്നത്. ഇവിടെ തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. ഇന്ത്യന്‍ വനിതാ സംഘം നാല് വിക്കറ്റിന്റെ തോല്‍വി വഴങ്ങി പരമ്പര അടിയറവ് വെച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ പുരുഷ ടീം ഇറങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്