കായികം

ന്യൂസിലാന്‍ഡ്‌ പര്യടനത്തിലെ വനിതകളുടെ അവസാന ട്വന്റി20; ആശ്വാസ ജയം 162 റണ്‍സ് അകലെ

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലാന്‍ഡ് പര്യടനത്തിന് അവസാനം കുറിച്ചുള്ള അവസാന ട്വന്റി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 162 റണ്‍സ് വിജയ ലക്ഷ്യം. ട്വന്റി20 പരമ്പര 2-0ന് നേരത്തെ കീവീസ് സ്വന്തമാക്കി. ആശ്വാസ ജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യയ്ക്ക് ഇന്ന് ജയിച്ച് മാനം കാക്കണം. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 161 റണ്‍സ് എടുത്തു.

കീവീസ് ഓപ്പണര്‍ സോഫി ഡെവൈനിന്റെ 72 റണ്‍സ് പ്രകടനമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 52 പന്തില്‍ നിന്നും എട്ട് ഫോറും രണ്ട് സിക്‌സും പറത്തി സോഫി 72 റണ്‍സ് എടുത്തു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് എന്ന നിലയില്‍ നിന്നും 16.4 ഓവറില്‍ 140 റണ്‍സ് എന്ന നിലയിലേക്ക് ടീമിനെ എത്തിച്ചാണ് ഡെവൈന്‍ സറ്റര്‍വെയ്റ്റ് സഖ്യം പിരിഞ്ഞത്. 

ഇന്തയന്‍ ബൗളര്‍മാരില്‍ ദീപ്തി ശര്‍മ രണ്ട് വിക്കറ്റും, മന്‍സി ജോഷി, രാധാ യാദവ്, അരുന്ധതി റെഡ്ഡി, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കീവീസിനെ റണ്‍ ഒഴുക്കാന്‍ അനുവദിക്കാതിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്