കായികം

സച്ചിനോ? കോഹ് ലിയോ? ധോനിയോ? ആരാണ് മികച്ചതെന്ന് ജയവര്‍ദ്ധനെ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

സച്ചിന്‍ തെണ്ടുല്‍ക്കറാണോ, വിരാട് കോഹ് ലിയാണോ, എംഎസ് ധോനിയാണോ കേമന്‍? സച്ചിനോട് തന്നെ താരതമ്യപ്പെടുത്തുന്നതില്‍ എന്നും വിയോജിപ്പാണ് കോഹ് ലിക്കെങ്കിലും ആ ചോദ്യം ക്രിക്കറ്റ് ലോകത്തിന് മുകളില്‍ നിന്നും പോകുന്നില്ല. ആ ചോദ്യത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തുന്നത് ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ദ്ധനെയാണ്. കോഹ് ലിക്കൊപ്പമാണ് ജയവര്‍ദ്ധനെ. അതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. 

കോഹ് ലിയുടെ കഴിവ് മാത്രമല്ല, കളിക്കളത്തിന് അകത്തും പുറത്തും സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിനുള്ള വഴിയും, പ്രതീക്ഷകളുടെ ഭാരത്തെ മറികടക്കുന്നതിനുള്ള വഴിയും കോഹ് ലിക്കറിയാം. ഞങ്ങള്‍ സച്ചിന് ഒപ്പമാണ് വളര്‍ന്നത്. സച്ചിനും അത്തരം സമ്മര്‍ദ്ദങ്ങളെ നേരിട്ടിട്ടുണ്ട്. പ്രതീക്ഷയുടെ ഭാരം ഒരുപാട് നാള്‍ സച്ചിന്‍ ചുമന്നു. അടുത്ത തലമുറയില്‍ ആ ഉത്തരവാദിത്വം കോഹ് ലിയുടെ ചുമലിലാണ്. കുറച്ചുനാള്‍ ധോനി അത് വഹിച്ചുവെന്നും ജയവര്‍ദ്ധനെ പറയുന്നു. 

കോഹ് ലിക്കൊപ്പം ഒരു നല്ല ഗ്രൂപ്പ് ഉണ്ട്. നായകനായിരിക്കുക എളുപ്പമല്ല. ഫീല്‍ഡിലും ബാറ്റ് ചെയ്യുമ്പോഴും നായകന്റെ റോള്‍ എന്തെന്നതില്‍ വ്യക്തമായ ധാരണ കോഹ് ലിക്കുണ്ട്. ഇത്തരം ചെറിയ കാര്യങ്ങളാണ് വ്യക്തിത്വത്തെ നിര്‍ണയിക്കുന്നത്. അതില്‍ കോഹ് ലി മികവ് പുലര്‍ത്തുന്നുവെന്നും ജയവര്‍ദ്ധനെ
ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം