കായികം

'സ്വവര്‍ഗ്ഗാനുരാഗിയാവുന്നതില്‍ തെറ്റില്ല'; വിന്‍ഡിസ് താരത്തോട് കളിക്കിടെ ഇംഗ്ലണ്ട് നായകന്‍

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടെസ്റ്റിന് ഇടയില്‍ വിന്‍ഡിസ് താരം ഷന്നോണ്‍ ഗബ്രിയേലും, ജോ റൂട്ടും തമ്മില്‍ കൊമ്പുകോര്‍ക്കല്‍. സ്വവര്‍ഗാനുരാഗിയാവുക എന്നതില്‍ തെറ്റില്ലെന്ന് ഗബ്രിയേലിനോട് റൂട്ട് പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു. എന്നാല്‍ റൂട്ടിനെ പ്രകോപിപ്പിക്കാന്‍ ഗബ്രിയേല്‍ എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല. 

മോശം വാക്കുകള്‍ പ്രയോഗിച്ചതിന് ഗബ്രിയേലിനെ അമ്പയര്‍ താക്കീത് ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച കളി നടക്കവെ ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു സംഭവം. പറഞ്ഞു പോയതില്‍ കുറ്റബോധം തോന്നിക്കുന്ന വാക്കുകളാണ് ഗബ്രിയേല്‍ പറഞ്ഞതെന്നാണ് കളിക്ക് ശേഷം പ്രസ് കോണ്‍ഫറന്‍സില്‍ വെച്ച് റൂട്ട് പറഞ്ഞത്. 

എന്നാല്‍ അത് സംബന്ധിച്ച് റൂട്ട് ഔദ്യോഗികമായി പരാതി നല്‍കാന്‍ തയ്യാറായില്ല. അത്തരം കാര്യങ്ങള്‍ ഫീല്‍ഡിനുള്ളില്‍ തീരട്ടെ എന്നായിരുന്നു അതിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ റൂട്ടിന്റെ മറുപടി. ടെസ്റ്റ് ജയിക്കുന്നതിന് വേണ്ട എല്ലാം ചെയ്യാന്‍ സന്നദ്ധനാണ് ഗബ്രിയേല്‍. നല്ല മനുഷ്യനാണ് ഗബ്രിയേല്‍. ഈ നിലയില്‍ ഗബ്രിയേല്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും റൂട്ട് പറഞ്ഞു. 

മൂന്നാം ടെസ്റ്റില്‍ ആശ്വാസ ജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് ജയം മുന്നില്‍ കാണുന്നുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 277 റണ്‍സ് എടുത്ത ഇംഗ്ലണ്ട്, വിന്‍ഡിസിനെ 154 റണ്‍സിന് ഓള്‍ ഔട്ടാക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സ് എന്ന നിലയിലാണ് അവരിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി