കായികം

ദൂരയാത്രകള്‍ ബൈക്കിലാവണം; ബൈക്കുകളോടുള്ള ഇഷ്ടം പറഞ്ഞ് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരങ്ങളില്‍ ബൈക്ക് ഭ്രാന്തന്മാരില്‍ മുന്‍പില്‍ ധോനിയാണെന്ന് ആരാധകര്‍ക്കറിയാം. എന്നാല്‍ ഇപ്പോള്‍ ബൈക്കുകളോടുള്ള തന്റെ ഇഷ്ടത്തെപറ്റി സംസാരിക്കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയാണ്. തന്റെ ആപ്പിലൂടെയാണ് ബൈക്കുകളോടുള്ള അടുപ്പത്തെ പറ്റി കോഹ് ലി പറയുന്നത്. 

ഒരുപാട് മാസത്തിന് ശേഷമാണ് ഞാന്‍ ബൈക്കിലിരിക്കുന്നതെന്ന് കോഹ് ലി വീഡിയോയില്‍ പറയുന്നു. റോഡില്‍ തിരക്കില്ലാതെ ഇരിക്കുമ്പോള്‍ ബൈക്കോടിക്കുക എന്നത് ഇപ്പോഴും എനിക്ക് സന്തോഷം നല്‍കുന്നതാണ്. ദൂരയാത്രകള്‍ക്ക് ബൈക്കില്‍ പോവുന്നതാണ് തനിക്ക് ഇഷ്ടം. പരസ്യ ഷൂട്ടിങ്ങിന്റെ വീഡിയോയും കോഹ് ലി ഇതിനോടൊപ്പം ആരാധകരുമായി പങ്കുവയ്ക്കുന്നു. 

പരസ്യ ഷൂട്ടിന് ഇടയില്‍ ആക്ഷനുള്ള നിര്‍ദേശങ്ങള്‍ കേട്ട് പരുങ്ങി നില്‍ക്കുന്ന കോഹ് ലിയാണ് വീഡിയോയില്‍. ന്യൂസിലാന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളും, ട്വന്റി20 പരമ്പരയും കോഹ് ലി കളിച്ചിരുന്നില്ല. വിശ്രമം കഴിഞ്ഞ് ഇന്ത്യന്‍ നായകന്‍ ഓസീസ് പരമ്പരയോടെ ടീമിലേക്ക് തിരികെ എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്