കായികം

ധോണിയുടെ പുതിയ ലുക്ക്; കൂടുതൽ ചെറുപ്പമായ 'തല'യെ വളഞ്ഞ് ആരാധകക്കൂട്ടം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും പുറത്ത് ചർച്ചാ വിഷയം. നിലവിലെ ഇന്ത്യൻ ടീമിന്റെ നായകനല്ലെങ്കിൽ പോലും ടീമിലെ നിർണായക സാന്നിധ്യം വെറ്ററൻ താരം തന്നെയാണ് ഇപ്പോഴും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായ ധോനിയെ 'തല' എന്ന പേരിലാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ആ 'തല' സ്വന്തം തലയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയതോടെ ആരാധകർ അത് ആഘോഷമാക്കുകയാണിപ്പോൾ. മുടി വെട്ടി താടിയും മീശയും കളഞ്ഞ് ധോനി കൂടുതല്‍ ചെറുപ്പമായി.

ധോനിയുടെ ഈ സ്‌റ്റൈല്‍ കാണാന്‍ ആരാധകര്‍ തിരക്കു കൂട്ടിയതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഓള്‍ സ്റ്റാര്‍ ഫുട്‌ബോള്‍ ക്ലബിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ധോനിയെ ആരാധകര്‍ വളയുകയായിരുന്നു. ഇതോടെ താരത്തിന്റെ കാര്‍ മുന്നോട്ടെടുക്കാന്‍ ബുദ്ധിമുട്ടി. സെല്‍ഫി എടുക്കാനായിരുന്നു എല്ലാവരും തിരക്ക് കൂട്ടിയത്.

ഫെബ്രുവരി 24ന് ഓസ്ട്രേലിയയുടെ ഇന്ത്യാ പര്യടനത്തിന് തുടക്കമാകുകയാണ്. രണ്ട് ടി20കളും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഈ പുതിയ ലുക്കിലാകും ധോനി ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കളിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ