കായികം

ഇനിയെന്ത് ഗെയ്ല്‍ ഡാന്‍സ്; ആടിത്തകര്‍ത്ത് ആംബ്രോസ്; പെര്‍ഫക്ടെന്ന് ആരാധകര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഒരു കാലത്ത് ക്രിക്കറ്റിലെ ചക്രവര്‍ത്തിമാരായിരുന്നു വെസ്റ്റിന്‍ഡീസ്. 90കള്‍ക്ക് ശേഷം വിന്‍ഡീസ് ടീം തകര്‍ച്ചയെ നേരിട്ടെങ്കിലും വിന്‍ഡീസ് താരങ്ങള്‍ എല്ലാ കാലത്തും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരായി തന്നെ നിറഞ്ഞുനിന്നു. അതിന് ഇപ്പോഴും മാറ്റം സംഭവിച്ചിട്ടില്ല. കളത്തിനകത്തും പുറത്തും വിന്‍ഡീസ് താരങ്ങള്‍ ആരാധകരെ രസിപ്പിക്കറുണ്ട്. ക്രിസ് ഗെയ്‌ലടക്കമുള്ള നിലവില്‍ കളിക്കുന്ന താരങ്ങളും വിരമിച്ച താരങ്ങളും എല്ലാം ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഇതിഹാസ താരമായ മുന്‍ പേസര്‍ കര്‍ട്‌ലി ആംബ്രോസാണ് ഈ വീഡിയോയിലെ താരം. 55കാരനായ മുന്‍ കരീബിയന്‍ താരത്തിന്റെ നൃത്തമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

കളിക്കുന്ന കാലത്ത് തന്റെ ഫുട് വര്‍ക്കിന്റെ കരുത്തില്‍ ബാറ്റ്‌സ്മാന്‍മാരെ പന്തെറിഞ്ഞ് കുഴക്കാന്‍ ആംബ്രോസിന് സാധിച്ചിരുന്നു. അതേ കാലുകള്‍ ഇപ്പോള്‍ നൃത്തത്തിന്റെ ലാവണ്യതയിലും തിളങ്ങുകയാണ്. ഓസ്‌ട്രേലിയന്‍ ഡാന്‍സ് റിയാലിറ്റി ഷോയുടെ ഫ്‌ളോറിലാണ് മുന്‍ വിന്‍ഡീസ് അതികായന്റെ നൃത്തം. 

ഇംഗ്ലീഷ് സംഗീതജ്ഞന്‍ എഡ് ഷീരന്‍സിന്റെ പെര്‍ഫക്ട് എന്ന ആല്‍ബത്തിലെ ഗാനത്തിനൊപ്പമാണ് ആംബ്രോസും സുന്ദരിയായ സ്ത്രീയും ചേര്‍ന്ന് ചുവടുവയ്ക്കുന്നത്. ക്രിക്കറ്റില്‍ മാത്രം കേട്ടിട്ടുള്ള സ്വന്തം പേര് മറ്റൊരു മേഖലയിലും കേള്‍പ്പിക്കുക എന്ന ലക്ഷ്യമാണ് റിയാലിറ്റി ഷോയില്‍ തന്നെ എത്തിച്ചത് എന്നാണ് ആംബ്രോസ് പറയുന്നത്. എന്തായാലും ആംബ്രോസിന്റെ നൃത്തം പെര്‍ഫക്ട് എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം