കായികം

വെടിക്കെട്ടുമായി മുന്നിൽ നിന്ന് നയിച്ച് നായകൻ; മണിപ്പൂരിനെ തകർത്ത് കേരളം

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് തകർപ്പൻ ജയം. ​ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കേരളം മണിപ്പൂരിനെയാണ് കെട്ടുകെട്ടിച്ചത്. 83 റൺസിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നേടി ബാറ്റിങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തപ്പോൾ മണിപ്പൂരിന്റെ പോരാട്ടം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 103 റൺസിൽ അവസാനിപ്പിച്ചാണ് കേരളം മികച്ച വിജയം സ്വന്തമാക്കിയത്. 

46 പന്തുകളിൽ നിന്ന് പത്ത് ബൗണ്ടറികളുടെ പിൻബലത്തിൽ 75 റൺസ് അടിച്ചെടുത്ത് നായകൻ സച്ചിൻ ബേബി മുന്നിൽ നയിച്ചതോടെ കേരളത്തിന് മികച്ച സ്കോറിലെത്തുകയായിരുന്നു. മികവിലാണ് കേരളത്തിന്റെ റൺവേട്ട. 26 പന്തുകളിൽ നിന്ന് 47 റൺസ് നേടിയ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ, 20 പന്തുകളിൽ നിന്ന് 34 റൺസ് നേടിയ വിഷ്ണു വിനോദ് എന്നിവരും മികച്ച സ്കോർ നേടാൻ കേരളത്തെ സഹായിച്ചു

മറുപടി ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂരിന് 18 റൺസായപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. 40 റൺസെടുത്ത യശ്പാൽ സിങ്ങാണ് അവരുടെ ടോപ് സ്കോറാർ. യശ്പാലടക്കം മൂന്ന് മണിപ്പൂരി താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. കേരളത്തിനായി സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, എംഡി നിധീഷ്, രോഹന്‍ പ്രേം, എസ് മിഥുന്‍, വിനൂപ് മനോഹരന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ