കായികം

കാലിടറി കാലിക്കറ്റ് ഹീറോസ്; പ്രൊ വോളി കിരീടം ചെന്നൈ സ്പാർട്ടൻസിന്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഹോം ​ഗ്രൗണ്ടിന്റെ ആനുകൂല്യം ശരിക്കും മുതലാക്കി ചെന്നൈ സ്പാർട്ടൻസ് കത്തിക്കയറിയപ്പോൾ ടൂർണമെന്റിൽ ഉജ്ജ്വല ഫോമിൽ കളിച്ച കാലിക്കറ്റ് ഹീറോസ് പടിക്കൽ തന്നെ കലമുടച്ചു. പ്രഥമ പ്രൊ വോളി കിരീടം ചെന്നൈ സ്പാർട്ടൻസ്. ഫൈനലിൽ കാലിക്കറ്റ് ഹീറോസിനെ മൂന്ന് സെറ്റുകൾക്ക് തകർത്താണ് പ്രഥമ ചാമ്പ്യൻ പട്ടം ചെന്നൈ സ്വന്തമാക്കിയത്. 

ഹോം ഗ്രൗണ്ടായ ജവാഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കാണികളുടെ പിന്തുണ ചെന്നൈ നന്നായി മുതലാക്കി. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ഫോമില്‍ കളിച്ച കാലിക്കറ്റ് ഹീറോസിന്റെ നിഴലു മാത്രമായതോടെ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പവുമായി. ആദ്യ മൂന്ന് സെറ്റുകളും സ്വന്തമാക്കി ചെന്നൈ കിരീടത്തില്‍ മുത്തമിട്ടു. സ്‌കോര്‍: 11-15, 12-15, 14-16.

ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാത്ത ടീമായിരുന്നു കാലിക്കറ്റ് ഹീറോസ്. മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന‌് കളികള്‍ തോറ്റ ടീമാണ് ചെന്നൈ. ടൂര്‍ണമെന്റിലെ തന്നെ രണ്ടാമത്തെ മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരേ നാലു സെറ്റുകള്‍ക്ക് കാലിക്കറ്റിനായിരുന്നു വിജയം. 

ഫൈനൽ പോരാട്ടത്തിൽ ജെറോം വിനീത്, പോള്‍ ലോട്മാൻ, അജിത്ത് ലാല്‍ എന്നിവര്‍ നിറം മങ്ങിയപ്പോള്‍ കാലിക്കറ്റിന് കനത്ത തിരിച്ചടിയായി. മറുഭാ​ഗത്ത് സെമിയില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ചെന്നൈയുടെ റൂഡി വെര്‍ഹോഫ്, റസ്ലാന്‍സ് സൊറോക്കിന്‍സ് എന്നിവര്‍ ഫൈനലിലും അതേ മികവ് ആവര്‍ത്തിച്ചതോടെ കാലിക്കറ്റിന്റെ കാലിടറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്