കായികം

പാക്കിസ്ഥാനുമായി മത്സരിക്കണോ; നിലപാട് വ്യക്തമാക്കി ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്ക്കരിക്കണമെന്ന ആവശ്യം മുൻ താരങ്ങളടക്കമുള്ളവരും ഉന്നയിച്ചിരുന്നു. വിഷയത്തിൽ നിലപാടറിയിച്ചിരിക്കുകയാണ് ബിസിസിഐ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എന്താണോ അതിനൊപ്പം നില്‍ക്കാന്‍ ഇന്ന് ചേര്‍ന്ന് ബിസിസിഐ ഇടക്കാല ഭരണ സമിതി യോഗം തീരുമാനിച്ചു.

ലോകകപ്പിലെ മത്സരങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ആവശ്യപ്പെടും. ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐസിസിക്ക് കത്തെഴുതാനും ഇടക്കാല ഭരണ സിമിതി യോ​ഗം തീരുമാനിച്ചു. വിനോദ് റായ്, ഡയാന എഡുല്‍ജി എന്നിവര്‍ക്കൊപ്പം സുപ്രീം കോടതി നിയോഗിച്ച പുതിയ അംഗം  ലഫ്. ജന. രവി തോഡ്ഗെയും യോഗത്തില്‍ പങ്കെടുത്തു. 

ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യത്തെ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ പിന്തുണച്ചിരുന്നു. മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ജൂണ്‍ 16-ാം തിയതിയാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്