കായികം

ഗാംഗുലിയുടെ ഈ കാട്ടിക്കൂട്ടലുകള്‍ മുഖ്യമന്ത്രിയാവാന്‍ വേണ്ടി; വിമര്‍ശനവുമായി ജാവേദ് മിയാന്‍ദാദ്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ലോക കപ്പില്‍ നിന്നും വിലക്കണമെന്ന ബിസിസിഐ നിലപാടിനെ വിമര്‍ശിച്ച് പാക് മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. പാകിസ്ഥാനെ ലോക കപ്പില്‍ നിന്നും വിലക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി അംഗീകരിക്കാന്‍ പോവുന്നില്ലെന്ന് മിയാന്‍ദാദ് പറഞ്ഞു. 

കായിക മേഖലയില്‍ തന്നെ ഇനി പാകിസ്ഥാനുമായി ഒരു ബന്ധവും വേണ്ടെന്ന ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ വാക്കുകളോടും രൂക്ഷമായിട്ടാണ് മിയാന്‍ദാദ് പ്രതികരിച്ചത്. സൗരവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമായിരിക്കും. അല്ലെങ്കില്‍ മുഖ്യമന്ത്രിയാകണമായിരിക്കും എന്നാണ്‌ പാക് മുന്‍ താരം പ്രതികരിച്ചത്. 

ലോക കപ്പില്‍ ഒരു മത്സരം കളിച്ചില്ല എന്ന് കരുതി ഒന്നും സംഭവിക്കുന്നില്ല. മറിച്ച് അത് തീവ്രവാദത്തിനെതിരെ വലിയ സന്ദേശം നല്‍കും. ഇന്ത്യ ഇല്ലാത്ത ലോക കപ്പിനെ കുറിച്ച് ഐസിസിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നുമായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. 

യോഗ്യത നേടുന്ന ടീമുകള്‍ക്കെല്ലാം ലോക കപ്പില്‍ പങ്കെടുക്കാമെന്നതാണ് ഐസിസി നിയമം. അങ്ങിനെ വരുമ്പോള്‍ പാകിസ്ഥാനെ വിലക്കാനാവില്ല. ബിസിസിഐയുടെ നീക്കങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ