കായികം

അവസാന ഓവറിൽ ഹാട്രിക്കുമായി സന്ദീപ്; കേരളത്തിന് തുടർച്ചയായ രണ്ടാം ജയം

സമകാലിക മലയാളം ഡെസ്ക്

കൃഷ്ണ: സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ആവേശം ജയം. അവസാന ഓവറിൽ സന്ദീപ് വാര്യർ നേടിയ ഹാട്രിക്കിന്റെ ബലത്തിൽ കേരളം ആന്ധ്രാപ്രദേശിനെ എട്ട് റൺസിന് കീഴടക്കുകയായിരുന്നു. ടൂർണമെന്റിൽ കേരളം സ്വന്തമാക്കുന്ന തുടർച്ചയായ രണ്ടാം ജയം കൂടിയാണിത്. സ്കോർ കേരളം ആറിന് 160, ആന്ധ്ര 152.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. കേരളത്തിനായി ഓപണർ വിഷ്ണു വിനോദ് അർധ സെഞ്ച്വറി നേടി. വിഷ്ണു വിനോദും, അരുൺ കാർത്തിക്കും ചേർന്ന് 67 റൺസെടുത്ത് തകർപ്പൻ തുടക്കമാണ് ടീമിന് നൽകിയത്‌. 19 പന്തിൽ 31 റൺസെടുത്തതിന് ശേഷം അരുൺ കാർത്തിക്കാണ് കേരള നിരയിൽ ആദ്യം പുറത്തായത്. മൂന്നാമനായി ബാറ്റിങിനിറങ്ങിയ സച്ചിൻ ബേബി 24 പന്തിൽ അഞ്ച് ബൗണ്ടറികളടക്കം 38 റൺസ് നേടി. വിഷ്ണു വിനോദ് ഒരറ്റത്ത് പിടിച്ചുനിന്ന് കേരളത്തെ മികച്ച സ്കോറിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു‌. 61 പന്തിൽ അഞ്ച് ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 70 റൺസാണ് വിഷ്ണു വിനോദ് നേടിയത്. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. ആന്ധ്രയ്ക്കായി ​ഗിരിനാഥ് റെഡ്ഢി രണ്ട് വിക്കറ്റെടുത്തു

161 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയ്ക്ക് തുടക്കം മുതൽ പാളി. സ്കോർ 30ൽ എത്തുന്നതിന് മുൻപ് തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ അവർക്ക് നഷ്ടമായി. എന്നാൽ വെടിക്കെട്ട് ബാറ്റിങ് നടത്തിയ ഡിബി പ്രശാന്ത് കുമാർ അവർക്ക് ആവേശം പകർന്നു. 36 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം 57 റൺസാണ് പ്രശാന്ത് നേടിയത്.

അവസാന ഓവറിൽ ജയിക്കാൻ പത്ത് റൺസ് മതിയായിരുന്നു ആന്ധ്രയ്ക്ക്. എന്നാൽ പന്തെറിഞ്ഞ സന്ദീപ് അത്ഭുതം കാട്ടി. കെവി ശശികാന്ത്, കാൺ ശർമ, എസ്കെ ഇസ്മയിൽ എന്നിവരെയാണ് തുടർച്ചയായ പന്തുകളിൽ സന്ദീപ് പുറത്താക്കി. ബേസിൽ തമ്പി, എംഡ‍ി നിതീഷ്, എസ് മിഥുൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു