കായികം

ആദ്യം ഏറിഞ്ഞിട്ടു, പിന്നെ മന്ദാനയുടെ കളിയും; ഇംഗ്ലണ്ടിനെതിരായ പരമ്പര പിടിച്ച് ഇന്ത്യന്‍ പെണ്‍പട

സമകാലിക മലയാളം ഡെസ്ക്

ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ജയം പിടിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയം പിടിച്ചാണ് ഇന്ത്യന്‍ വനിതകള്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 161 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 പന്ത് ബാക്കി നില്‍ക്കെ ജയം പിടിച്ചു. 

നാല് വിക്കറ്റ് വീതം വീഴ്ത്തിയ ജുലന്‍ ഗോസ്വാമിയും ശിഖ പാണ്ഡേയുമാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ല് തകര്‍ത്തത്. 10 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ശിഖ നാല് വിക്കറ്റ് വീഴ്ത്തിയത്. ജുലന്‍ 8.3 ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. മൂന്ന് താരങ്ങള്‍ മാത്രമാണ് ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ സ്‌കോര്‍ രണ്ടക്കം കടത്തിയത്. 

85 റണ്‍സ് എടുത്ത് ഒറ്റയ്ക്ക് ചെറുത്ത് നിന്ന ഹെതര്‍ നൈറ്റിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 109 പന്തില്‍ 12 ഫോറും ഒരു സിക്‌സും പറത്തിയായിരുന്നു ഹെതറിന്റെ ഇന്നിങ്‌സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും താങ്ങായത് സ്മൃതി മന്ദാന തന്നെയാണ്. 

74 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി 63 റണ്‍സ് എടുത്ത് ഇന്ത്യന്‍ ജയത്തിന് അരികില്‍ എത്തിച്ചാണ് മന്ദാന മടങ്ങിയത്. ഒരു റണ്‍സിന് ഒരു വിക്കറ്റ് എന്ന് നിന്നിടത്ത് നിന്നും പൂനം റൗട്ടിനും മിതാലിക്കും ഒപ്പം ചേര്‍ന്ന് മന്ദാന കൂട്ടുകെട്ട് തീര്‍ത്തു. നായിക മിതാലി രാജ് 69 പന്തില്‍ നിന്നും 47 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്