കായികം

വിളിച്ചോളു, ഇന്ത്യയെ പരിശീലിപ്പിക്കാൻ എറിക്സൻ തയ്യാറാണ്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനാകാൻ താത്പര്യം പ്രകടിപ്പിച്ച് മുൻ ഇം​ഗ്ലണ്ട് ഫുട്ബോൾ ടീം കോച്ച് സ്വൻ ​ഗൊരാൻ എറിക്സൻ. മാഞ്ചസ്റ്റർ സിറ്റിയടക്കം ലോകത്തിലെ മികച്ച ക്ലബുകളെ പരിശീലിപ്പിച്ച് മുൻപരിചയമുള്ള ആളാണ് എറിക്സൻ. തന്റെ ഏജന്റ് മുഖാന്തരം ഇന്ത്യൻ കോച്ചാകാൻ അദ്ദേഹം സമ്മതം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. 

ജനുവരിയിൽ സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജി വച്ചതിന് ശേഷം ഇന്ത്യൻ ടീമിന് ഇപ്പോൾ പരിശീലകനില്ല. എഎഫ്സി ഏഷ്യൻ കപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് കോൺസ്റ്റന്റൈൻ സ്ഥാനമൊഴിഞ്ഞത്. 

2002, 06 ലോകകപ്പുകളിൽ ഇം​ഗ്ലണ്ടിന്റെ കോച്ചായിരുന്നു എറിക്സൻ. ഏഷ്യൻ കപ്പിൽ ഫിലീപ്പെയ്ൻസിനേയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിയെ കൂടാതെ ഇറ്റാലിയൻ ടീമുകളായ റോമ, ഫിയോരെന്റിന, ലാസിയോ ടീമുകളേയും 71 കാരൻ പരിശീലിപ്പിച്ചിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും