കായികം

ധോനിയെ മാറ്റണം, പകരം വിജയ് ശങ്കറെ കളിപ്പിക്കൂ; ആവശ്യവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ താരം

സമകാലിക മലയാളം ഡെസ്ക്

പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് ജയം നിര്‍ണായകമാണെന്നിരിക്കെ ധോനിയെ രണ്ടാം ട്വന്റി20യില്‍ കളിപ്പിക്കരുതെന്ന ആവശ്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ താരവുമായ ഹെമങ് ബദാനി. ധോനിക്ക് പകരം വിജയ് ശങ്കറെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നാണ് ബദാനി പറയുന്നത്.

ധോനി പ്ലേയിങ് ഇലവനില്‍ നിന്നും മാറുമ്പോള്‍ ദിനേശ് കാര്‍ത്തിക്കിനേയും, പന്തിനേയും വിക്കറ്റിന് പിന്നില്‍ കൊണ്ടുവരാം. ലോക കപ്പില്‍ ധോനിയായിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. അവിടെ ധോനി ഉണ്ടാകുമെന്ന് ഉറപ്പായിരിക്കെ, ഇപ്പോള്‍ പന്തിനും, കാര്‍ത്തിക്കിനും കൂടുതല്‍ അവസരം നല്‍കുകയാണ് ബിസിസിഐ ചെയ്യേണ്ടത്. 

സെക്കന്‍ഡ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള ട്രയലാണ് ഇപ്പോള്‍ വേണ്ടത്. എന്നാല്‍ സെലക്ടര്‍മാര്‍ ആദ്യ ട്വന്റി20യില്‍ തന്നെ ധോനിക്ക് അവസരം നല്‍കി. കീവീസ് പര്യടനത്തില്‍ വിജയ് ശങ്കര്‍ മികവ് കാട്ടിയതാണ്. അപ്പോള്‍ പരമാവധി അവസരം വിജയ് ശങ്കറിന് നല്‍കണം. റണ്‍സ് കണ്ടെത്താനായാല്‍ വിജയ് ശങ്കര്‍ ലോക കപ്പില്‍ കളിക്കുമെന്നും അദ്ദേഹം പറയുന്നു. നാല് ടെസ്റ്റും, 40 ഏകദിനങ്ങളും ഇന്ത്യയ്ക്ക് വേണ്ടി കളിച്ച താരമാണ് ബദാനി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്