കായികം

നോൺ സ്റ്റോപ്പ് കോഹ്‌ലി; സച്ചിൻ ടെണ്ടുൽക്കറുടെ ആ റെക്കോർഡും ഇനി ഇന്ത്യൻ നായകന് സ്വന്തം

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: 2019ലും നേട്ടങ്ങളിലേക്കുള്ള സഞ്ചാരം തുടങ്ങി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. സിഡ്നിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ 23 റൺസുമായി കോഹ്‌ലി മടങ്ങിയെങ്കിലും ഇന്ത്യൻ നായകൻ മറ്റൊരു റെക്കോർഡും സ്വന്തമാക്കിയാണ് ഇപ്പോഴും മടങ്ങിയത്. ഇത്തവണയും തകർത്തത് സച്ചിൻ ടെണ്ടുൽക്കറുടെ നേട്ടം തന്നെ. 

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗം 19000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് ഇപ്പോൾ‌ സച്ചിനെ പിന്തള്ളി കോഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ 399ാം ഇന്നിങ്സിലായിരുന്നു കോഹ്‌ലി 19000 റണ്ണുകൾ അടിച്ചെടുത്തത്. 432 ഇന്നിങ്സുകളിൽ നിന്ന് സമാന നേട്ടം കൈവരിച്ച സച്ചിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. 

433 ഇന്നിങ്സുകളിൽ നിന്ന് 19000 റൺസ് നേടിയ വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ, 444 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച റിക്കി‌ പോണ്ടിംഗ്, 458 ഇന്നിങ്സിൽ ഈ നേട്ടത്തിലെത്തിയ ജാക്വിസ് കാലീസ് എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് താരങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ