കായികം

ഗോള്‍ 2019: ടൈബ്രേക്കറില്‍ എസ്എസ് കോളേജിനെ വീഴ്ത്തി പയ്യന്നൂര്‍ കോളേജ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോള്‍ ഓള്‍ കേരള ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നോക്കൗട്ട് റൗണ്ടില്‍ പയ്യന്നൂര്‍ കോളേജിന് ജയം. ഇന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ടൈബ്രേക്കറിലേക്ക് നീണ്ട വാശിയേറിയ മത്സരത്തില്‍ അരീക്കോട് എസ്എസ് കോളേജിനെയാണ് പയ്യന്നൂര്‍ കോളേജ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 5-3.

ഗോള്‍രഹിത സമനില വഴങ്ങിയ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 73-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. പയ്യന്നൂരിന്റെ സനല്‍ രാജുവാണ് കളിയിലെ ആദ്യ ഗോള്‍ വലയിലെത്തിച്ചത്. മറുപടി ഗോളുകള്‍ പിറക്കാതെ നീണ്ട മത്സരം പയ്യന്നൂര്‍ നേടുമെന്ന് തോന്നിയെങ്കിലും 93-ാം മിനിറ്റില്‍ എസ്എസ് കോളേജ് സമനില ഗോള്‍ നേടി. പിന്നിട് കളി ടൈബ്രേക്കറിലേക്ക് നീങ്ങുകയായിരുന്നു. പയ്യന്നൂരിന്റെ നാല് താരങ്ങള്‍ പന്ത് വലയിലെത്തിച്ചപ്പോള്‍ എസ് എസ് കോളേജിനായി രണ്ട് പേര്‍ മാത്രമാണ് ലക്ഷ്യം കണ്ടത്.

സനല്‍ രാജുന് പുറമേ സൂരജ്, അര്‍ജ്ജുന്‍ മനോജ്, വരുണ്‍ ടിവി, ഇസുദ്ദുഹീന്‍ എന്നിവരാണ് പയ്യന്നൂരിനായി ഗോള്‍ നേടിയത്. എസ്എസ് കോളേജിനായി മുഹമ്മദ്ദ് ആഷിഖ്, എം ജസീം, ജൗഹര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു