കായികം

ഡാന്‍സ് ഫ്‌ളോറില്‍ ടീം ഫിസിയോയെ അലോസരപ്പെടുത്തി കോഹ് ലി? ഞെട്ടിച്ച് പാട്രിക് ഫര്‍ഹാറ്റ്‌

സമകാലിക മലയാളം ഡെസ്ക്

2011ലെ ലോക കപ്പ് വിജയത്തേക്കാള്‍ സന്തോഷം നല്‍കുന്നതാണെന്നായിരുന്നു ഓസ്‌ട്രേലിയയിലെ പരമ്പര ജയത്തെ ഇന്ത്യന്‍ നായകന്‍ വിശേഷിപ്പിച്ചത്. ചരിത്രത്തിന്റെ ഭാഗമായത് തകര്‍ത്ത് ആഘോഷിക്കുകയും ചെയ്തു ഇന്ത്യന്‍ സംഘം. ആഘോഷങ്ങള്‍ക്കിടയിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

കോഹ് ലിയും ഇന്ത്യന്‍ ടീം ഫിസിയോയും തമ്മില്‍ ആഘോഷങ്ങള്‍ക്കിടെ വഴക്കിട്ട് പോവുകയാണെന്നാവും വീഡിയോയുടെ ആദ്യ ഭാഗം കണ്ടാല്‍ തോന്നുക. ടീം ഫിസിയോ മുഖം താഴ്ത്തി തിരികെ പോകുമ്പോള്‍, എന്താണിതെന്ന മുഖഭാവത്തില്‍ നില്‍ക്കുകയാണ് കോഹ് ലി. എന്നാല്‍ പെട്ടെന്ന് തിരിച്ചെത്തിയ ഫിസിയോ പാട്രിക് ഫര്‍ഹാറ്റ്, തന്റെ കയ്യിലുള്ള തകര്‍പ്പന്‍ സ്റ്റെപ്പ് പുറത്തെടുത്തു. 

ഇത് കണ്ട് കോഹ് ലിയും കൂടെയുണ്ടായിരുന്ന രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവരും ഞെട്ടി. അവര്‍ക്ക് ചിരിയടക്കാനുമായില്ല. ടീം ജേഴ്‌സിയിലായിരുന്നില്ല ഇവരുടെ തകര്‍പ്പന്‍ ഡാന്‍സ്. ക്ലബിലോ മറ്റോ ആയിരുന്നു ഇവരുടെ ആഘോഷമെന്നാണ് റിപ്പോര്‍ട്ട്. ഗ്രൗണ്ട് വിട്ടതിന് ശേഷവും ഇന്ത്യന്‍ സംഘം ആഘോഷം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല